റാസൽ ഖൈമയിൽ വാഹനാപകടത്തിൽ സ്വദേശി യുവാവ് മരിച്ചു
റാസൽ ഖൈമ : റാസൽ ഖൈമയിൽ ഉണ്ടായ വാഹനാപ കടത്തിൽ സ്വദേശി യുവാവ് മരിച്ചു. അൽ ജസീറ അൽ അൽ ഹമറയിൽ കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. വാഹനം മരത്തിലിടിച്ചു രണ്ടു ഭാഗങ്ങളായതായി റാക് പോലീസിലെ ട്രാക് ആൻഡ് പട്രോൾവകുപ്പിന്റെ ഡയറക്ടർ കേണൽ അഹമ്മദ് സഈദ് അൽ സാം അൽ നഖി പറഞ്ഞു.
വാരാന്ത്യങ്ങളിൽ അശ്രദ്ധമായ ഡ്രൈവിംങും അതിവേഗവും ഒഴിവാക്കുന്നതോടൊപ്പം ട്രാഫിക് നിയമങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് ബ്രിഗേഡിയർ ഡോ. മുഹമ്മദ് സഈദ് അൽ ഹുമൈദി പറഞ്ഞു.

