റാസൽഖൈമയിൽ മൂന്നു മാസത്തിനിടെ വാഹനാപകടത്തിൽ 12 മരണം
റാസൽഖൈമ : മൂന്ന് മാസത്തിനിടെ റാസൽഖൈമയിൽ വാഹനാപകടങ്ങളിൽ മരിച്ചത് 12 പേർ. ഇതിൽ ആറുപേർ ഏഷ്യക്കാരാണ്. ഓടുന്ന ലൈനിൽ നിന്നു പെട്ടെന്ന് വാഹനങ്ങൾ മാറുന്നതാണ് അപകടനിരക്കു കൂട്ടിയതെന്നും ഗതാഗതവകുപ്പ് അധികൃതർ വ്യക്തമാക്കി.
അമിതവേഗവും സിഗ്നൽ ഇടാതെ പെട്ടെന്നു ലൈൻ മാറുന്നതും വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നതായി ഗതാഗത വകുപ്പ് തലവൻ കേണൽ അഹമ്മദ് അൽ നഖ്ബി പറഞ്ഞു. ഉപപാതകളിൽ നിന്നു പ്രധാന പാതകളിലേക്ക് അലക്ഷ്യമായി പ്രവേശിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്. ജനുവരിയി ലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. നാല് ഏഷ്യക്കാരും ഒരു സ്വദേശിയും ഒരു കൊമോറോസ് പൗരനും മരിച്ചു.

