ലൈ­സൻ­സി­ല്ലാ­തെ­ വാ­ഹനം ഓടി­ച്ച 866 പേർ അബു­ദാ­ബി­യിൽ പി­ടി­യിൽ


അബുദാബി : ലൈസൻസില്ലാതെ വാഹനം ഒാടിച്ചതിന് 866 പേരെ പിടികൂടിയതായി അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് അൽ ഹൻതുബി അറിയിച്ചു. യു.എ.ഇ റോഡ് ഗതാഗത നിയമപ്രകാരം ട്രാഫിക് പട്രോളിങ്ങിനിടെ പൊലീസ് ആവശ്യപ്പെട്ടാൽ ഡ്രൈവർമാർ ലൈസൻസ് കാണിക്കണം. ലൈസൻസില്ലാതെ വാഹനംഡ്രൈവ് ചെയ്യുന്ന കുറ്റവാളികൾക്ക് പരമാവധി മൂന്നുമാസത്തെ തടവും കുറഞ്ഞത് 5,000 ദിർഹം പിഴയും നൽകാമെന്നും അൽ ഹൻതുബി ചൂണ്ടിക്കാട്ടി. 

സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനും ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാനും ലൈസൻസില്ലാതെ കുട്ടികൾ വാഹനം ഓടിക്കുന്നതു മാതാപിതാ ക്കൾ കർശനമായും നിയന്ത്രി ക്കണമെന്നു പോലീസ് ആവശ്യപ്പെട്ടു.

18 വയസ്സിൽ താഴെ പ്രായമുള്ള പ്രായപൂർത്തിയാ കാത്ത കുട്ടികൾക്കു വാഹനംഡ്രൈവ് ചെയ്യാനുള്ള സൗകര്യം നൽകുന്ന മാതാപിതാക്കൾ കുട്ടികളുടെ ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാകുന്നതായും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed