ദു­ബൈ­യിൽ അമർ സെ­ന്ററു­കളു­ടെ­ എണ്ണം എഴു­പതാ­ക്കി­ ഉയർ­ത്തു­ന്നു­


ദുബൈ : ഈ വർഷം അവസാനത്തോടെ എമിറേറ്റിൽ വീസ സേവനങ്ങൾ നൽകുന്ന അമർ സെന്ററുകളുടെ എണ്ണം എഴുപതായി ഉയർത്തുമെന്നു താമസ കുടിയേറ്റ വകുപ്പ്. നിലവിൽ 21 അമർ സെന്ററുകളാണ് ദുബൈയിലുള്ളതെന്നു ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. 

താമസ കുടിയേറ്റ വകുപ്പിന്റെ ഓഫീസുകളിൽ പോകാതെ വിസ ഇടപാടുകൾ പൂർണമായി നടത്താനാകും എന്നതാണ് അമർ കേന്ദ്രങ്ങളുടെ സവിശേഷത. വിസ ഇടപാടുകൾ വേഗത്തിലും സുതാര്യമായും നടത്തുന്നതിനാണ് അമർ സെന്ററുകളുടെ സേവനം. പതിനഞ്ച് അമർ സെന്ററുകളാണ് തുടക്കത്തിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ആറു പുതിയ കേന്ദ്രങ്ങൾ കൂടി തുറന്നു. ഈ വർഷം അവസാനത്തോടെ എഴുപതായി ഉയരും.

അമർ സെന്ററുകളുടെ കാര്യശേഷി വർദ്ധിപ്പിക്കാനുള്ള നടപടികളും പരിഗണനയിലാണ്. ഒരോ അമർ കേന്ദ്രങ്ങളിലും പ്രതിദിനം ആറായിരം ഇടപാടുകൾ എന്ന രീതിയിലാകും പ്രവർത്തനശേഷി വർദ്ധിപ്പിക്കുക. എഴുപത് അമർ സെന്ററുകളിലായി ആയിരത്തോളം സ്വദേശികൾക്കു തൊഴിൽ നൽകാനാകുമെന്ന് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ഓരോ പ്രദേശത്തെയും ആവശ്യത്തിന്റെ അടിസ്ഥാനത്തിലാകും പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഈ വർഷം ആദ്യ രണ്ടുമാസം 91,453 വിസ ഇടപാടുകളാണ് അമർ കേന്ദ്രങ്ങളിലൂടെ നടന്നത്.

ഇതിനിടെ, കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ വിസ അപേക്ഷകളിൽ നിരന്തരമായി തെറ്റുകൾ വരുത്തുന്നവരും സേവന− സൗകര്യ നിയമവ്യവസ്ഥകൾ പാലിക്കാത്തതുമായ നൂറുകണക്കിനു ടൈപ്പിംങ് സെന്ററുകളിൽ വിസ അനുബന്ധ സേവനം വകുപ്പ് നിർത്തലാക്കി.  എമിഗ്രേഷൻ സേവനങ്ങൾക്കു പുറമെ എമിറേറ്റ്‌ ഐഡന്റിറ്റി അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളും അമർ സെന്ററുകളിൽ ലഭിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed