വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് 32 പേർ ചികിത്സയിൽ; കടൽ ജീവികളിൽ നിന്നുള്ള വിഷബാധയെന്ന് സംശയം


ഷീബ വിജയൻ

തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ച 32 പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി പരാതി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 32 പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിന് പിന്നാലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ നൽകിയ നിർദേശത്തെ തുടർന്ന് വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വറ്റ മത്സ്യത്തിന്റെ വിൽപ്പന തടഞ്ഞു.

അതേസമയം സംഭവത്തിന് പിന്നാലെ കടൽജീവികളിൽ നിന്നുള്ള വിഷബാധയെ കുറിച്ചുള്ള ആശങ്ക വർധിച്ചിട്ടുണ്ട്. തീരദേശ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടർന്ന് വിപണിയിൽ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച ചിലർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ പറഞ്ഞു. വർക്കല പോലീസിന്റെ സഹായത്തോടെ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്ന് പുത്തൻചന്ത, മരക്കടമുക്ക്, അയന്തി തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധിച്ചു. ഇരുപത് മുതൽ ഇരുപത്തി അഞ്ച് കിലോ വരെ തൂക്കമുള്ള വലിയ വറ്റ മത്സ്യങ്ങളുടെ വിൽപ്പനയാണ് തടഞ്ഞത്. ആദ്യഘട്ടത്തിൽ വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ വിൽപ്പന നിർത്തി. മത്സ്യം കഴിച്ചവർക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടിന്റെ യഥാർത്ഥ കാരണം വിശദമായ പരിശോധനയിലൂടെ സ്ഥിരീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വർക്കല സംഭവത്തിൽ സിഗ്വാറെറ്റ (Ciguatera) വിഷബാധയ്ക്ക് സാധ്യതയെന്ന് കുഫോസ് (ഫിഷറീസ് സർവകലാശാല) വൈസ് ചാൻസലർ എ ബിജു കുമാർ വ്യക്തമാക്കി. എന്നാൽ ലബോറട്ടറി പരിശോധനകളിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷത്തിന് നിറമോ, മണമോ, രുചിയോ ഉണ്ടാവില്ല. പാചകം ചെയ്താലും നശിച്ചുപോകില്ല. ഒരേ മീൻ കഴിച്ചവരിൽ എല്ലാവർക്കും അസുഖം വരണമെന്നില്ല. മീനിൽ വിഷം എല്ലായിടത്തും ഒരേ അളവിലായിരിക്കില്ല എന്നതും ഓരോരുത്തരും കഴിക്കുന്ന അളവ് വ്യത്യസ്തമായിരിക്കും എന്നതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

article-image

fgfgggdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed