ഇറാനെതിരെ സൈനിക നീക്കത്തിന് കളമൊരുക്കി അമേരിക്ക; ഇസ്രായേൽ വ്യോമത്താവളങ്ങളിലേക്ക് 10 കാർഗോ വിമാനങ്ങളെത്തിച്ചു


ഷീബ വിജയൻ

തെൽ അവീവ്: ഇറാനെതിരെ സാധ്യമായ സൈനികാക്രമണത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി അമേരിക്ക പത്ത് സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഇസ്രായേലിലെ തെക്കൻ നെഗേവ് മേഖലയിലുള്ള വ്യോമത്താവളങ്ങളിലേക്കാണ് വിമാനങ്ങളെത്തിച്ചതെന്ന് ഇസ്രായേൽ ഒദ്യോഗിക ചാനലായ 'കാൻ' റിപ്പോർട്ട് ചെയ്തു. യു.എസിലെ ടെക്സാസിലുള്ള ഫോർട്ട് ബ്ലിസിൽ നിന്ന് പുറപ്പെട്ട വിമാനങ്ങൾ ഒവ്ദ, നെവാതിം എന്നീ വ്യോമത്താവളങ്ങളിലാണ് ഇറങ്ങിയിട്ടുള്ളത്. ഇതിനുപുറമെ പശ്ചിമേഷ്യയിലെ മറ്റു സൈനിക കേന്ദ്രങ്ങളിലും കൂടുതൽ അമേരിക്കൻ സൈനിക വിമാനങ്ങൾ അയച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈലുകളും കൈകാര്യം ചെയ്യുന്ന യു.എസിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് ഫോർട്ട് ബ്ലിസ്. വിമാനങ്ങൾ എന്തൊക്കെ സാധനസാമഗ്രികളാണ് കൊണ്ടുവന്നത് എന്നതിനെക്കുറിച്ചോ ആക്രമണമുണ്ടാകുമോ എന്നതിനെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എങ്കിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്തു തീരുമാനമെടുത്താലും അതിനെ നേരിടാൻ ഇസ്രായേലും അമേരിക്കയും സംയുക്തമായി തയാറെടുപ്പുകൾ നടത്തുകയാണെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നേരത്തെ മേഖലയിൽ ചെറിയ തോതിലുള്ള സൈനിക നീക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വാഷിങ്ടൺ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ടെക്സാസിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പാട്രിയോട്ട് വ്യോമ പ്രതിരോധ സംവിധാനവും മാറ്റിയിട്ടുണ്ട്. കൂടാതെ നവംബറോടെ മേഖലയിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും മറൈൻ കോർപ്സ് യൂണിറ്റുകളും എത്തുമെന്നാണ് വിവരം. ഇതിനിടയിൽ, യു.എസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ ബ്രാഡ് കൂപ്പർ ഇറാനെതിരായ ആക്രമണ സാധ്യതകളെക്കുറിച്ച് പ്രസിഡന്റ് ട്രംപിന് വിശദീകരണം നൽകിയതായി 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു.

article-image

desdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed