കു­വൈ­ത്തി­ലേ­ക്ക് വി­ദേ­ശ തൊ­ഴി­ലാ­ളി‌‌‌യെ‌­‌‌‌‌ റി­ക്രൂ­ട്ട് ചെ­യ്യു­ന്നതി­നു­ള്ള ഉപാ­ധി­കൾ പ്രഖ്യാ­പി­ച്ചു­


കുവൈത്ത് സിറ്റി : ഇരുപത്തഞ്ച് ശതമാനം തൊഴിലാളികളെ വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് സ്ഥാപനങ്ങൾക്ക് ആവശ്യമായ നിബന്ധനകൾ പ്രഖ്യാപിച്ചു. ഉപാധികൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ 50 ശതമാനം വരെ തൊഴിലാളികളെ വിദേശത്തുനിന്ന് കൊണ്ടുവരാൻ അനുമതി നൽകും. അതിന് ഒരു തൊഴിലാളിക്ക് 250 ദിനാർ വീതം കെട്ടിവയ്ക്കേണ്ടിവരും.

നിബന്ധനകൾ ഇവ: കോഫി ഷോപ്പ്− റസ്റ്റോറന്റ് (വിസ്‌തൃതി 2500 ചതുരശ്ര മീറ്ററിൽ കുറയരുത്, അടുക്കളയുടെ വിസ്‌തൃതി കുറഞ്ഞത് 2100 ചതുരശ്രമീറ്റർ വേണം). റസ്റ്റോറന്റ് (വിസ്‌തൃതി 2100 ചതുരശ്ര മീറ്ററിൽ കുറയരുത്), ഖുബൂസ് നിർമ്മാണക്കട (വിസ്തൃതി 2300 ചതുരശ്ര മീറ്റർ), പാസ്‌ട്രി (വിസ്‌തൃതി 2300 ചതുരശ്രമീറ്റർ), ലഘുഭക്ഷണശാല (വിസ്‌തൃതി 2100 ചതുരശ്ര മീറ്റർ), കേറ്ററിംങ് ഭക്ഷണ അടുക്കള (2300 ചതുരശ്രമീറ്റർ), കേറ്ററിംങ് സർവ്വീസ് കേന്ദ്രങ്ങൾ (2300 ചതുരശ്ര മീറ്റർ), സീഫുഡ് ഭക്ഷണശാല (2100 ചതുരശ്ര മീറ്റർ), മെഡിക്കൽ ഫുഡ് നിർമ്മാണം (2300 ചതുരശ്ര മീറ്റർ), മെഡിക്കൽ ബ‌ിവ്‌റേജ്സ് നിർമ്മാണ കേന്ദ്രം (2300 ചതുരശ്ര മീറ്റർ).

തൊഴിൽ വിപണി നിയന്ത്രണത്തിന്റെ ഭാഗമായാണ് സ്വകാര്യ സ്ഥാപനങ്ങൾ വിദേശത്ത് നിന്നു റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിൽ ഏതാനും വർഷം മുന്പ് നിയന്ത്രണം ഏർപ്പെടുത്തിയത്. 25 ശതമാനത്തിൽ കവിഞ്ഞുള്ളവരെ ആഭ്യന്തര തൊഴിൽ വിപണിയിൽ നിന്ന് കണ്ടെത്തണമെന്നാണ് വ്യവസ്ഥ. തൊഴിൽ രഹിതരായി കഴിയുന്ന സ്വദേശികൾക്കു തൊഴിലവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. അർഹരായവരെ വിദേശത്തുനിന്നു തന്നെ കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് അധിക ഫീസ് (250 ദിനാർ) നൽകിയാൽ 25% പേരെ കൂടുതലായി കൊണ്ടുവരാമെന്നതാണ് പുതിയ സൗകര്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed