ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറിന് നേരെ ആക്രമണം: കപ്പലിൽ 27 ഇന്ത്യൻ ജീവനക്കാർ
ഷീബ വിജയൻ
ഹോർമുസ്: അന്താരാഷ്ട്ര കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ വീണ്ടും ആക്രമണം. പനാമ പതാക ഘടിപ്പിച്ച് സർവീസ് നടത്തിയ 'എം.ടി. ലൂയിസ് 1' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോൾ കപ്പലിൽ 27 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്നതായി അധികൃതർ സ്ഥിരീകരിച്ചു.
ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എഞ്ചിൻ മുറിയിൽ വൻ സ്ഫോടനവും തീപിടുത്തവുമുണ്ടായി. ഇത് കപ്പലിന്റെ പ്രവർത്തനത്തെ താത്കാലികമായി തടസ്സപ്പെടുത്തിയെങ്കിലും, ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ മൂലം തീ വേഗത്തിൽ അണയ്ക്കാനായി. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളോ ആർക്കും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയ ശേഷം കപ്പൽ യാത്ര പുനരാരംഭിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ 'ലിംപെറ്റ് മൈനുകൾ' ഉപയോഗിച്ച് നടക്കുന്ന ആദ്യ ആക്രമണമാണിത്. ഒമാനിലെ ഖസബിൽ നിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നാവികസേനയുടെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കുന്നു.
sssasas

