ലഹരി മരുന്ന് വിൽപ്പന : നാല് വിദേശികൾ പിടിയിൽ
ദുബൈ : ലഹരി മരുന്ന് വിൽപ്പന നടത്തിയ നാല് ഏഷ്യക്കാരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. 91 കിലോ ലഹരി മരുന്ന് ഇവരിൽ നിന്ന് പിടികൂടി. ജനവാസ മേഖലയിൽ വെച്ച് രഹസ്യമായി വിൽപ്പന നടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് ആന്റി നാർകോട്ടിക്‌സ് വിഭാഗം അസിസ്റ്റന്റ് കമാന്റർ മേജർ ജനറൽ ഖലീൽ ഇബ്രാഹീം അൽ മൻസൂരി അറിയിച്ചു.
ആവശ്യക്കാരെന്ന വ്യാജേനയാ ണ് പോലീസ് ഇവരെ സമീപീച്ചത്. ഒരു ബാഗ് നിറയെ കാപ്റ്റഗൺ ഗുളികളുമായി രണ്ട് പേരെ ആദ്യം പോലീസ് പിടികൂടിയിരുന്നു.

