പ്രീ­ ക്ലി­യറൻ­സ് സംവി­ധാ­നം നടപ്പി­ലാ­ക്കും


മനാമ : സൗദി കോസ്−വെയിൽ ട്രെയിലറുകൾ ദീർഘസമയം കസ്റ്റംസ് ക്ലിയറൻസിനായി കാത്ത് കിടക്കുന്നത് ഒഴിവാക്കുന്നതിനായി പ്രീ ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് കസ്റ്റംസ് ഡയറക്ടർ ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ അറിയിച്ചു. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത പ്രത്യേക യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ തുടരുന്ന കസ്റ്റംസ് ക്ലിയറൻസ് രീതിയും, അതിന് മുന്നിലുള്ള തടസ്സങ്ങളും ചർച്ച ചെയ്യുകയും, അതിന്റെ വെളിച്ചത്തിൽ ചരക്കുകളുമായി വരുന്ന ട്രെയിലറുകളിലെ വസ്തുക്കളെ സംബന്ധിച്ച് നേരത്തേ റിപ്പോർട്ട് നൽകുകയും, ചരക്ക് എത്തുന്നതിന് മുന്പ് തന്നെ ക്ലിയറൻസ് നടപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ആവിഷ്കരിക്കാൻ ഒരുങ്ങുന്നത്. നാല് ലൈനുകളിലായി ഏപ്രിൽ ഒന്ന് മുതൽ ഇത് നടപ്പിൽ വരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

ചരക്കുകളുടെ കസ്റ്റംസ് ‍ഡ്യൂട്ടിയും ടാക്സും നേരത്തെ തന്നെ അടയ്ക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. ഇതിന്റെ ഗുണഫലത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനായി വ്യാപാരികൾക്കും ഡ്രൈവർമാർക്കും ഇടയിൽ ബോധവൽക്കരണം നടത്തും. ഇതിനായി ലഘുലേഖകൾ അറബി, ഇംഗ്ലീഷ്, ഉർദു എന്നീ മൂന്ന് ഭാഷകളിലായി തയ്യാറാക്കി വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed