ഷാ­ർ­ജയിൽ പൊ­തു­ഗതാ­ഗത സംവി­ധാ­നം പ്രയോ­ജനപ്പെ­ടു­ത്തി­യത് 5.9 കോ­ടി­ യാ­ത്രക്കാർ


ഷാർജ : എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ 5.9 കോടി പേർ പ്രയോജനപ്പെടുത്തിയെന്ന് ഷാർജ ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ. മുൻവർഷത്തെ അപേക്ഷിച്ചു 33 ശതമാനം വർദ്ധനയാണ് യാത്രക്കാരിൽ കഴിഞ്ഞവർഷം ഉണ്ടായത്. ഷാർജയിൽ നാലു കന്പനികൾക്കു കീഴിൽ സർവ്വീസ് നടത്തുന്ന ടാക്സികളിൽ മാത്രം 4.5 കോടി ആളുകൾ യാത്ര ചെയ്തിട്ടുണ്ടെന്നു ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ അബ്ദുൽ അസീസ് അൽജർവാൻ അറിയിച്ചു. ഒരു വർഷത്തിനകം മൂന്നുകോടി സർവ്വീസാണ് ടാക്‌സികൾ പൂർത്തിയാക്കിയത്. നഗരമേഖലകളെ ബന്ധിപ്പിച്ചും ഇതര എമിറേറ്റുകളിലേക്കുള്ള ദൈനംദിന സർവ്വീസുകളുമാണ് ബസ് യാത്രക്കാരുടെ എണ്ണം കൂട്ടിയ ഘടകം.  

2016 നേക്കാൾ പത്തുശതമാനം യാത്രക്കാർ കഴിഞ്ഞവർഷം വർദ്ധിച്ചു. ഷാർജയിൽ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്ക് ബസ്സാണ്   കൂടുതൽ പേരും ആശ്രയിച്ചത്. നഗരങ്ങളിൽ സർവ്വീസ് നടത്തുന്ന ബസുകൾക്ക് സമാനമായ യാത്രക്കാർ തലസ്ഥാന നഗരത്തിലേക്കും യാത്രചെയ്തിട്ടുണ്ട്. ദുബൈ വിമാനത്തവാളത്തിന്റെ ടെർമിനൽ രണ്ടിലേക്കും ഷാർജയിൽ നിന്നും യാത്രക്കാർ കൂടിയതായാണ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ റിപ്പോർട്ട്. അകൽഖൂസ് വഴി ദുബൈ എമിറേറ്റ്സ് മാളിലേക്കും ഷാർജയിൽ നിന്നുള്ള യാത്രക്കാർ മുൻവർഷങ്ങളേക്കാൾ പ്രവഹിച്ചു. 

ഔദ്യോഗിക യാത്രാ സംവിധാനങ്ങളെ അവതാളത്തിലാക്കുന്ന വ്യാജ ടാക്സി സർവ്വീസുകൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയതായി അൽ ജർവാൻ വ്യക്തമാക്കി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed