കാ­ലാ­വസ്ഥാ­ മാ­റ്റം : യു­.എ.ഇയിൽ ജാ­ഗ്രതാ മു­ന്നറി­യി­പ്പ്


അബുദാബി : തിങ്കളാഴ്ച വരെ യു.എ.ഇയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 26വരെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റം പ്രതീക്ഷിക്കുന്നതായും പൊടിക്കാറ്റുമൂലം ദൂരക്കാഴ്ച തടസപ്പെടാനുള്ള സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

പൊടിപടലങ്ങൾ തിങ്ങിയ കാറ്റും അസ്ഥിര കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ മഴക്കുള്ള സാധ്യതയും പ്രവചിക്കുന്നു. തണുത്ത കാറ്റുമൂലം പർവ്വത മേഖലകളിൽ കാർമേഘം ഉരുണ്ടുകൂടാനും സാധ്യതയുള്ളതോടൊപ്പം വടക്കൻ തീരപ്രദേശങ്ങളിൽ രാത്രിയിൽ മഴക്കുള്ള സാധ്യതയും ഉണ്ട്. തണുത്ത കാറ്റോടെയുള്ള അസ്ഥിരാവസ്ഥ രാജ്യത്തുടനീളം അനുഭവപ്പെടും. 

കാർമേഘം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വർദ്ധിക്കും. ചില മേഖലകളിൽ ഇടിയോടു കൂടിയ മഴയും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കാർമേഘാവൃതമായ കാലാവസ്ഥാ മാറ്റം തിങ്കളാഴ്ചവരെ തുടരും. വൈകുന്നേരത്തോടെയും രാത്രിയിലും കാർമേഘത്തിന്റെ തീവ്രത കുറയും. തെക്ക് കിഴക്ക്, വടക്ക് കിഴക്കു ദിശയിൽ കാറ്റു വീശാനുള്ള സാധ്യതയുമാണ് പ്രതീക്ഷിക്കുന്നത്. പൊടിക്കാറ്റിൽ തുറസ്സായ പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യത കുറയും. 

മേഘങ്ങളുടെ സാന്നിധ്യവും കാറ്റും മൂലം കടൽ പ്രക്ഷുബ്ധമാവും. അറേബ്യൻ ഗൾഫ്, ഒമാൻ കടൽ എന്നിവയിലൂടെയുള്ള കപ്പൽ യാത്രികർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed