അബു­ദാ­ബി­യിൽ ഇന്ത്യൻ സന്ദർ­ശകരു­ടെ­ എണ്ണം വർ­ദ്ധി­ക്കു­ന്നു­


അബുദാബി : അബുദാബിയിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ വർഷം 3.20 ലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളാണു അബുദാബിയിൽ സന്ദർശനം നടത്തിയത്. 2016 നെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർദ്ധനയാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്ന് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് പ്രമോഷൻസ് ആൻഡ് ഓവർസീസ് ഓഫിസസ് ഡയറക്ടർ അൽ നുഐമി പറഞ്ഞു.  

അബുദാബി ഏറെ ചെലവേറിയ വിനോദസഞ്ചാര കേന്ദ്രമാണെന്ന തെറ്റിദ്ധാരണ മാറ്റുന്നതിനാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ അബുദാബി വീക്ക് എന്ന പേരിൽ വിനോദസഞ്ചാര പരിചയ മേളകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കുടുബത്തോടൊപ്പമുള്ള യാത്രകൾക്കു പുറമെ സിനിമാ ചിത്രീകരണം, കച്ചവടം, വിവാഹ ആഘോഷങ്ങൾ എന്നിവയ്ക്കും അബുദാബിയോജിച്ച സ്ഥലമാണെന്നും അൽ നുഐമി പറഞ്ഞു. 

ഇന്ത്യയിലെ 13 നഗരങ്ങളിൽ നിന്നായി അബുദാബിയിലേക്ക് ആഴ്ചയിൽ 282 വിമാന സർവ്വീസുകളുമുണ്ട്. ഫെറാറി വേൾഡ് അബുദാബി, ഡെസർട്ട് സഫാരി, അബുദാബി ലൂവ്ർ മ്യൂസിയം തുടങ്ങി വൈവിധ്യമാർന്ന അബുദാബി അനുഭവങ്ങളുടെ നേർക്കാഴ്ചയാണു മേളയിൽ ഒരുക്കിയിരിക്കുന്നത്. മണലും ബെദൂയിൻ ടെന്റുകളും സഫാരി ജീപ്പുകളും പരന്പരാഗതഅറബിക് വിശ്രമകേന്ദ്രങ്ങളും ദീപവിതാനങ്ങളും നിറഞ്ഞഅൽ ഐൻ കൊട്ടാരം, അൽ ദഫ്ര മേഖല എന്നിവ ഒരുക്കിയിട്ടുണ്ട്.  

You might also like

Most Viewed