തൊ­ഴി­ലാ­ളി­യു­ടെ­ മര്യാ­ദയി­ല്ലാ­ത്ത പെ­രു­മാ­റ്റം : ആനു­കൂ­ല്യം പോ­ലു­മി­ല്ലാ­തെ­ ജോ­ലി­ നഷ്ടമാ­ക്കും


റിയാദ് : തൊഴിലിടങ്ങളിൽ മോശമായി പെരുമാറുകയോ സത്യസന്ധതക്കും മാന്യതക്കും നിരക്കാത്ത പ്രവർത്തനങ്ങളിലേർപ്പെടുകയോ ചെയ്താൽ തൊഴിലാളിക്ക് ആനുകൂല്യം പോലുമില്ലാതെ ജോലി നഷ്ടമാക്കുമെന്ന് മുന്നറിയിപ്പ്. ഇക്കാര്യം ഉൾപ്പെടെ, സർവ്വീസ് ആനുകൂല്യവും നഷ്ടപരിഹാരവുംമുൻകൂട്ടി നോട്ടീസും നൽകാതെ സ്വകാര്യ മേഖലാ ജീവനക്കാരെ പിരിച്ചുവിടുന്നതിന് ഒന്പത് സാഹചര്യങ്ങളിൽ മാത്രമാണ് തൊഴിലുടമകളെ നിയമം അനുവദിക്കുന്നതെന്ന് മക്ക ലേബർ ഓഫീസ് കസ്റ്റമർ സർവ്വീസ് വിഭാഗം മേധാവി അബ്ദുല്ല ബുദൂർ വ്യക്തമാക്കി. 

ജോലിക്കിടെയോ ജോലി സംബന്ധമായ കാരണത്താലോ തൊഴിലുടമയെയോമാനേജറെയോ മേലധികാരിയെയോ തൊഴിലാളി ആക്രമിക്കൽ−, തൊഴിൽ കരാർ പ്രകാരമുള്ള കർത്തവ്യങ്ങൾ പാലിക്കാതിരിക്കൽ−, തൊഴിൽ സുരക്ഷയുമായും തൊഴിലാളികളുടെ സുരക്ഷയുമായും ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാതിരിക്കൽ,−നിയമാനുസൃത ഉത്തരവുകൾ അനുസരിക്കാതിരിക്കൽ −തൊഴിലുടമക്ക് കരുതിക്കൂട്ടി നഷ്ടമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ−വീഴ്ചകൾ, ജോലി നേടുന്നതിന് വ്യാജ രേഖകൾ നിർമ്മിക്കൽ, പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്നവർ, നിയമാനുസൃത കാരണമില്ലാതെ ഒരു വർഷത്തിൽ ഇരുപതിലേറെ ദിവസമോ തുടർച്ചയായി പത്തിലേറെ ദിവസമോ ജോലിയിൽ നിന്ന് വിട്ടുനിൽക്കൽ,  എന്നീ സാഹചര്യങ്ങളിൽ മുൻകൂട്ടി നോട്ടീസ് നൽകാതെയും സർവ്വീസ് ആനുകൂല്യവും നഷ്ടപരിഹാരവും നൽകാതെയും തൊഴിൽ കരാറുകൾ അവസാനിപ്പിക്കുന്നതിന് തൊഴിലുടമകളെ തൊഴിൽ നിയമത്തിലെ 80−ാം വകുപ്പ് അനുവദിക്കുന്നുണ്ടെന്ന് അബ്ദുല്ല ബുദൂർ പറഞ്ഞു.

You might also like

Most Viewed