ഷെയ്ഖ് മുഹമ്മദ് സസ്‌റ്റൈനബിൾ സിറ്റിയിൽ സന്ദർശനം നടത്തി
ദുബൈ : ദുബൈ ലാൻഡിലൊരുങ്ങുന്ന സസ്‌റ്റൈനബിൾ സിറ്റി യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംസന്ദർശിച്ചു. 50 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമ്മിക്കുന്ന പദ്ധതിയുടെ ചെലവ് 120 കോടി ദിർഹമാണ്. സസ്‌റ്റൈനബിൾ സിറ്റിയിലെ സൗകര്യങ്ങളെയും സംവിധാനങ്ങളെയുംകുറിച്ച് അധികൃതർ ദുബൈ ഭരണാധികാരിക്ക് വിശദീകരിച്ചുകൊടുത്തു.
ജീവിതനിലവാരം മെച്ചപ്പെടുത്താനും സന്തോഷം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്ന വ്യക്തമായ ആസൂത്രണവും പദ്ധതികളുമാണ് യു.എ.ഇ.യുടെ വികസനയാത്രയെ മുന്നോട്ട് നയിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സുസ്ഥിരതയാണ് വികസനത്തിന്റെ മുഖമുദ്രയെന്നതാണ് രാജ്യത്തിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക − സാന്പത്തിക വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും വികസനത്തിൽ പ്രധാനമാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.




