വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ദുബൈ ഏഴാം സ്ഥാനത്ത്
ദുബൈ : വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ലോകത്തെ നഗരങ്ങളിൽ ദുബൈയ്ക്ക് ഏഴാം സ്ഥാനം. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഏപ്രിൽ ഒന്പത് മുതൽ 11 വരെ വാർഷിക നിക്ഷേപ യോഗം നടക്കുന്പോൾ മറ്റു നഗരങ്ങൾക്കും ദുബൈയിയുടെ വളർച്ച പ്രചോദനമാകുമെന്ന് അധികൃതർ പറഞ്ഞു. 2016ൽ 2550 കോടി ദിർഹമാണ് നേരിട്ടുള്ള വിദേശ നിക്ഷേപമായി ലഭിച്ചതെന്ന് ദുബൈ സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.
2011 മുതൽ 2015 വരെ ദുബൈയിൽ വിദേശ നിക്ഷേപം 27,080 കോടി ദിർഹമായിരുന്നു. തുറന്ന സാന്പത്തിക വ്യവസ്ഥയായതിനാൽ രാജ്യാന്തര രംഗത്തെ സംഭവ വികാസങ്ങൾ ദുബൈയുടെ സാന്പത്തിക സ്ഥിതിയെ ബാധിച്ചിരുന്നു. എന്നാൽ 2017−2018 വർഷത്തിൽ ദുബൈയുടെ വിദേശ നിക്ഷേപം വെല്ലുവിളികൾ നേരിട്ട് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈയിൽ ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 1,48,842 ആയി ഉയർന്നിട്ടുണ്ട്. ഇവയിൽ 19,877 പുതിയ ട്രേഡ് ലൈസൻസുകളാണ്. ദുബൈ സാന്പത്തിക രംഗം 3.5 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറന്ന സാന്പത്തിക രംഗത്തിന്റെ കാര്യത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് ദുബൈയി
ക്കുള്ളത്. ദുബൈയിയുടെ എണ്ണയിതര വ്യാപാരത്തിന്റെ ആകെ മൂല്യം 2016ൽ 1.28 ട്രില്യൻ ദിർഹമാണെന്നും റിപ്പോർട്ട് പറയുന്നു.
