കട്ടപ്പനയിൽ തെ­രു­വു­നാ­യ്ക്കൾ വർദ്ധിച്ചു­; ജനം ഭീ­തി­യി­ൽ


കട്ടപ്പന: തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിച്ചതോടെ നഗരത്തിലും സമീപപ്രദേശങ്ങളിലും കാൽനടയാത്രികർ ഉൾപ്പെടെയുള്ളവർ ഭീതിയിൽ. മാരകരോഗം ബാധിച്ച നായ്ക്കൾ ഉൾപ്പെടെ നഗരത്തിലൂടെ അലഞ്ഞുതിരിയുകയാണ്. വ്യാപാരസ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും സമീപമാണ് കൂടുതലായി നായ്ക്കൾ തന്പടിക്കുന്നത്. ചിലയിടങ്ങളിൽ വാഹനങ്ങൾക്കു പിന്നാലെയും നായ്ക്കൾ കുതിച്ചെത്തുന്ന സ്ഥിതിയുണ്ട്. ഇവയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്.  വാഹനങ്ങൾക്കിടയിലൂടെ ഓടുന്ന നായ്ക്കൾക്കു പരുക്കേൽക്കുന്നതും പതിവാണ്. ഉണങ്ങാത്ത വ്രണങ്ങളും മാരക രോഗങ്ങളുമായി അനവധി നായ്ക്കളാണു നഗരത്തിലൂടെ അലഞ്ഞുതിരിയുന്നത്. നഗരത്തിന്റെ വിവിധ മേഖലകളിൽ മാലിന്യ നിക്ഷേപം വർദ്ധിച്ചതാണു തെരുവു നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. 

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനു നടപടിയെടുക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഒന്നേമുക്കാൽ ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വന്ധ്യംകരണം നടത്താൻ മുറിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനുള്ള കരാർ നൽകിയിട്ടുണ്ട്. കൂടാതെ വളർത്തു നായ്ക്കൾക്കായി എല്ലാ വാർഡുകളിലും ഈമാസം അവസാനത്തോടെ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കുമെന്നും നഗരസഭാ ചെയർമാൻ മനോജ് എം.തോമസ് പറഞ്ഞു. 

You might also like

  • NEC

Most Viewed