അറബ് ഹെൽത്ത് പ്രദർശനത്തിന് തുടക്കമായി
ദുബൈ : അറബ് ഹെൽത്ത് 2018 പ്രദർശനം വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. ദുബൈ ഉപ ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം പ്രദർശനം ഉദ്ഘാടനം ചെയ്തു. ജോൺ ഹോപ്കിൻ്സ് യൂണിവേഴ്സിറ്റിയുടെ സർജിക്കൽ റോബോട്ട് അടക്കം അതിനൂതനമായ സാങ്കേതികളാണ് പ്രദർശനം പരിചയപ്പെടുത്തുന്നത്.
വ്യക്തിഗത ആരോഗ്യ സംരക്ഷണ ത്തിനായുള്ള സാങ്കേതിക വിദ്യകൾക്ക് മാത്രമായി പ്രത്യേക വിഭാഗവും ഇത്തവണ അറബ് ഹെൽത്തിൽ സജ്ജമായിട്ടുണ്ട്. എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് വാച്ചുകൾ, ഹെൽത്ത് മോണിറ്റർ, ടെലിമെഡിസിന് ഉപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഈ വിഭാഗത്തിൽ ശ്രദ്ധ നേടുന്നുണ്ട്. 4200 കന്പനികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 8000 പ്രതിനിധികളെത്തും.

