ഷാർജയിൽ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ
ഷാർജ : ഷാർജയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷാർജയിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തുന്ന കോട്ടയം സ്വദേശി ജിനു ശശി(39)യെയാണ് ഖാസിമിയയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജിനു ശശിയുടെ ഭാര്യ അധ്യാപികയായ അനൂപ പ്രസവത്തിനായി നാട്ടിലാണ്. രണ്ട് ദിവസമായി ഭാര്യ നാട്ടിൽ നിന്ന് ഫോൺ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. സംശയം തോന്നി ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

