സൗ­ദി­യിൽ‍ സംഭാ­വന പി­രി­ക്കു­ന്നവർ­ക്ക് കടു­ത്ത ശി­ക്ഷയ്ക്ക് നീ­ക്കം


റിയാദ് :  ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നവർക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു നിയമം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ. നിയമം അടുത്ത മാസം ഏഴിന് ശൂറാ കൗൺസിൽ ചർച്ചക്കെടുക്കും. ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നവർക്കും സംഭാവന നൽകുന്നതിന് ആഹ്വാനം ചെയ്യുന്നവർക്കും ആറു മാസം മുതൽ രണ്ട് വർഷം വരെ തടവാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

ശിക്ഷ പൂർത്തിയാക്കിയ ശേഷം കുറ്റക്കാരായ വിദേശികളെ നാടുകടത്തും. സംഭാവനകൾ പിരിക്കുന്നതിന് ലൈസൻസുള്ള സ്ഥാപനങ്ങൾ തന്നെ ബന്ധപ്പെട്ട വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയില്ലെങ്കിൽ രണ്ടു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും.

ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുകയോ സംഭാവനകൾക്ക് ആഹ്വാനം ചെയ്യുകയോ നിയമത്തിന് നിരക്കാത്ത നിലക്ക് സംഭാവനകൾ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിന് നിയമം അനുശാസിക്കുന്നു. സംഭാവന ശേഖരണ നിയമത്തിലെ വകുപ്പുകൾ ലംഘിക്കുന്ന, സംഭാവന സമാഹരണത്തിന് ലൈസൻസുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അര ലക്ഷം റിയാൽ പിഴ ല
ഭിക്കും. 

ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷിച്ചും രേഖകൾ പരിശോധിച്ചും ഉറപ്പു വരുത്തിയല്ലാതെ സംഭാവന ശേഖരണത്തിനുള്ള രസീതികൾ പ്രസുകൾ അച്ചടിക്കുന്നത് വിലക്കുണ്ട്. രസീതികൾ അച്ചടിക്കുന്ന പ്രസിന്റെ പേര്, സംഭാവന ശേഖരണത്തിനുള്ള ലൈസൻസ് നന്പർ, ലൈസൻസ് തീയ്യതി, രസീതികൾ സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, തിരിച്ചറിയൽ കാർഡ് നന്പർ എന്നിവയെല്ലാം പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം. 

പ്രത്യേക സംഖ്യകൾ രേഖപ്പെടുത്തുന്ന സംഭാവന കൂപ്പണുകളുടെ അച്ചടി സർക്കാർ പ്രസുകളിൽ മാത്രമായി പരിമിതപ്പെടുത്തും. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലൈസൻസില്ലാത്ത സന്നദ്ധ സംഘടനക ളുടെ സംഭാവന സമാഹരണ പരസ്യങ്ങൾ മാധ്യമങ്ങൾ പരസ്യപ്പെടുത്തുന്നതും നിർദിഷ്ട നിയമം വിലക്കുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed