ട്രാ­ഫിക് ഉദ്യോ­ഗസ്ഥർ­ക്ക് കൈ­ക്കൂ­ലി­ വാ­ഗ്ദാ­നം ചെ­യ്ത യു­വതി­ക്ക് തടവ് ­ശി­ക്ഷ


ഷാർജ : ഷാർജ പോലീസിന്റെ ട്രാഫിക് ആന്റ് ലൈസൻസിംങ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത യുവതിക്ക് ആറും മാസം തടവും 5000 ദിർഹം പിഴയും ശിക്ഷ. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനാണ് അറബ് യുവതി ഉദ്യോഗസ്ഥർക്ക് ചോക്ലേറ്റുകളും 500 ദിർഹവും കൈക്കൂലി വാഗ്ദാനം ചെയ്തത്.  

ഇതിനു മുന്പ് ഏഴു തവണ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ട ശേഷമാണ് വിജയിക്കുന്നതിന് കൈക്കൂലിയുമായി യുവതിരംഗത്തെത്തിയത്. നിയമം മറികടന്ന് കാര്യങ്ങൾ ചെയ്യാൻ പ്രതി കൈക്കൂലി വാഗ്ദാനം ചെയ്തെന്ന് വനിതാ ഉദ്യോഗസ്ഥ കോടതിയിൽ വ്യക്തമാക്കി.

അതേ സമയം ചോക്ലേറ്റുകളും പണവും കൈക്കൂലിയായല്ല മറിച്ച് സമ്മാനമായാണ് നൽകിയതെന്ന് പ്രതി കോടതിയിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed