സൗ­ദി­യിൽ സ്‌കൂ­ളു­കൾ­ക്കാ­യി­ വി­ദേ­ശ എംബസി­കൾ­ക്ക് സ്ഥലം വാ­ങ്ങാൻ അനു­മതി­


റിയാദ് : സൗദിയിൽ വിദേശ രാജ്യങ്ങളുടെ എംബസികൾക്ക് കമ്മ്യൂണിറ്റി സ്കൂളുകൾക്കായി ഭൂമി വിലയ്ക്ക് വാങ്ങാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇത് സംബന്ധിച്ച് വിദേശ സ്‌കൂൾ നയത്തിൽ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. ഭൂമി വില കൊടുത്ത് വാങ്ങി സ്‌കൂളുകൾ തുടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി എംബസികൾ വിദേശകാര്യ മന്ത്രാലയം വഴി സൗദി വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് വിദേശ സ്‌കൂൾ നയത്തിൽ മാറ്റം വരുത്തിയത്. 

നിലവിൽ സൗദി അറേബ്യയിൽ വിദേശ സ്‌കൂളുകളെല്ലാം വൻ‍ തുക നൽകി വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. എംബസി കെട്ടിടങ്ങൾ‍ക്ക് സ്വന്തമായി സ്ഥലം വാങ്ങാൻ അനുമതിയുണ്ടെങ്കിലും സ്‌കൂളുകൾ നിർമ്മിക്കുന്നതിന് അനുമതി നൽകിയിരുന്നില്ല. സ്‌കൂളുകൾ‍ക്കനുയോജ്യമായ ഭൂമി കണ്ടുപിടിച്ച് അതു വിലയ്ക്ക് വാങ്ങി മികച്ച സൗകര്യങ്ങളോടെ സ്‌കൂളുകൾ സ്ഥാപിക്കാൻ പുതിയ നിയമ ഭേദഗതി വഴി അതാത് എംബസികൾക്ക് ഇതോടെ സാധിക്കും.  

ഭൂമിയോ കെട്ടിടമോ വിലക്ക് വാങ്ങി എംബസികൾ‍ക്ക് സ്‌കൂളുകൾ തുടങ്ങുന്നതിനുള്ള അനുമതിക്കാണ് മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്. കെട്ടിടവും ഭൂമിയുംവാങ്ങുന്നത് എംബസിയുടെ ഉടമസ്ഥതയിലായിരിക്കണമെന്നും അവരുടെ പൗരന്മാർക്ക് മാത്രമുള്ള സ്‌കൂളാവശ്യത്തിന് വേണ്ടിയായിരിക്കണമെന്നും നിയമ ഭേദഗതിയിൽപറയുന്നുണ്ട്. എന്നാൽ സർ‍ക്കാർ ഭൂമിയോ നിലവിൽ വിദ്യാഭ്യാസ ആവശ്യങ്ങൾ‍ക്കായി നിശ്ചയിച്ച ഭൂമിയോ ആകാൻ പാടില്ല. അംഗീകാരം ലഭിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം എംബസിയിൽ നിക്ഷിപ്തമാകും. 

നിർദ്ദേശിച്ച മാനദണ്ധങ്ങൾ പാലിച്ച് എംബസികൾ നൽകുന്ന അപേക്ഷയിൽ 30 ദിവസത്തിനകം സൂപ്പർവൈസറി ബോർഡ് തീരുമാനമെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയം വഴി മന്ത്രിസഭയിൽ അവതരിപ്പിച്ച് അന്തിമ അനുമതി നേടണം. ഏതെങ്കിലും ഘട്ടത്തിൽ‍ സ്‌കൂൾ ആവശ്യമില്ലാതാവുകയോ ലൈസൻ‍സ് റദ്ദാക്കേണ്ടിവരികയോ ചെയ്താൽ ഭൂമിയോ കെട്ടിടമോ സംബന്ധിച്ച് എംബസിക്കുള്ള ക്ലിയറൻസ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം പൂർത്തി യാക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed