യു.എ.ഇയിൽ ജോലി മാറുന്നതിനും സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധം
ദുബൈ : യു.എ.ഇയിൽ നിലവിലുള്ള ജോലിയിൽ നിന്ന് പുതിയ ജോലിയിലേക്ക് മാറുന്നതിനും സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി നാലിന് പുതിയ നിയമം പ്രാബല്യത്തിൽ വരും. വിദേശികൾക്ക് 220 ദിർഹമും സ്വദേശികൾക്ക് 120 ദിർഹമുമാണ് ഫീസ്. രാജ്യത്തിന് പുറത്തുള്ളവർ 320 ദിർഹം നൽകണം. രണ്ടു മുതൽ ഏഴു ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കും. പേരും എമിറേറ്റ്സ് ഐഡി നന്പറും നൽകി ദുബൈ, അബുദാബി പോലീസ് േസ്റ്റഷനുകളിലാണ് സ്വഭാവ സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്.
കാലാവധി കഴിഞ്ഞ തിരിച്ചറിയൽ കാർഡുള്ളവർ ആ വിവരം കൈമാറിയാലും മതി. വിദേശത്തുള്ളവർ ഏറ്റവും അടുത്തുള്ള പോലീസ് േസ്റ്റഷനിലെത്തി വിരലടയാളം പകർത്തി ഏറ്റവും അടുത്തുള്ള യു.എ.ഇ എംബസിക്ക് കൈമാറണമെന്നും നിബന്ധനയുണ്ട്. വിവരങ്ങൾക്ക് 901 നന്പറിലോ mail@dubai police.gov.ae വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണം.
ജോലിമാറുന്നതിന് സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതർ വ്യക്തമാക്കിയത്. ഫെബ്രുവരി നാലു മുതൽ സ്വഭാവ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് തൊഴിൽ വിസ ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതുതായി യു.എ.ഇയിൽ ജോലി തേടുന്നവർ സ്വന്തം രാജ്യത്തുനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. മറ്റൊരു രാജ്യത്ത് അഞ്ചു വർഷത്തിൽ കൂടുതൽ താമസിക്കുന്നവരാണെങ്കിൽ ആ രാജ്യത്തുനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അതത് രാജ്യങ്ങളിലെ യു.എ.ഇ നയതന്ത്രകാര്യാലയങ്ങളിൽ നിന്ന് ഈ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണം. തൊഴിൽ വിസ എടുക്കുന്നവർക്ക് മാത്രമാണ് പുതിയ നിയമം ബാധകമാവുക. ആശ്രിതരെയും സന്ദർശക, ചികിത്സാ വിസയിൽ എത്തുന്നവരെ പുതിയ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

