കുവൈറ്റിലെ കേരളീയ പ്രവാസി പ്രശ്നങ്ങൾ ലോക കേരള സഭയിൽ അവതരിപ്പിച്ചു


കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നുള്ള ലോക കേരളസഭാംഗം എന്ന നിലയിൽ ഒ.എൻ.സി.പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസിസ്, കുവൈറ്റിലെ വിവിധ സംഘടനകളുമായി ചർച്ച ചെയ്ത് രൂപീകരിച്ച പൊതു പ്രവാസി വിഷയങ്ങൾ ജനുവരി 12,13 തിയ്യതികളിലായി തിരുവനന്തപുരത്ത് വച്ച് നടന്ന ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിൽ അവതരിപ്പിച്ച് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.

കേരള സർക്കാറിന്റെ പുതിയ ആശയത്തിന് തുടർന്നും സഹകരണം അറിയിക്കുകയും തുടർ നടപടികൾക്കായി പ്രതീക്ഷയോടെ പ്രവാസി സമൂഹത്തോട് ചേർന്ന് കാത്തിരിക്കുന്നതായും കുവൈറ്റിലെ പ്രവാസി സമൂഹത്തിന് നൽകി വരുന്ന എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed