ബഹി­രാ­കാ­ശ മേ­ഖലയിൽ കൂ­ടു­തൽ ഉയരങ്ങൾ കീ­ഴടക്കാ­നൊ­രു­ങ്ങി­ യു­.എ.ഇ


ദുബൈ : ബഹിരാകാശ മേഖലയിൽ ഈ വർഷം കൂടുതൽ ഉയരങ്ങൾ കീഴടക്കാനൊരുങ്ങിയു.എ.ഇ ഉപഗ്രവിക്ഷേപണം ഉൾപ്പെടെയുള്ള പദ്ധതികൾ ലക്ഷ്യത്തോടടുക്കുകയാണ്. 2021ൽ ബഹിരാകാശത്തു സ്വദേശി യാത്രികരെ എത്തിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. അൽ യാഹ് 3 ഉപഗ്രഹം 25ന് ഫ്രഞ്ച് ഗയാനയിൽ നിന്നു വിക്ഷേപിക്കും. വാർത്താവിനിമയ ആവശ്യത്തിനുള്ള ഈ ഉപഗ്രഹത്തിന്റെ സേവനം ആഫ്രിക്കൻ രാജ്യങ്ങളും ബ്രസീലും തേടിയിട്ടുണ്ട്. പൂർണമായും സ്വദേശി ശാസ്ത്രജ്ഞർ രൂപകൽപ്പന ചെയ്തു നിർമ്മിച്ച ഖലീഫാസാറ്റ് ഈവർഷം പകുതിയോടെ വിക്ഷേപിക്കും. ദുബൈയിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലാണ് ഇതു നിർമ്മിച്ചത്. ഈ നിരീക്ഷണ ഉപഗ്രഹത്തിലെ ക്യാമറകൾക്കു ഭൂമിയിലെ കൂടുതൽ വിശാലമായ ദൃശ്യങ്ങൾ സൂക്ഷ്മമായി പകർത്താനാകും. മിത്‌സുബിഷി ഹെവി ഇൻഡസ്ട്രീസ് റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഈവർഷം പകുതിക്കുശേഷം രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും.

മസ്ദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ചേർന്നു രൂപകൽപ്പന ചെയ്ത മൈസാറ്റ് എന്ന ചെറു ഉപഗ്രഹമണ് ഇതിലൊന്ന്. ഉപഗ്രഹ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ചെറു ഉപഗ്രങ്ങൾ വിക്ഷേപിക്കുക. ഭൂമിയെ നിരീക്ഷിക്കാനുള്ള ഹൈടെക് ക്യാമറ ഇതിലുണ്ടാകും. നഗരാസൂത്രണം, കാലാവസ്ഥാമാറ്റം, പരിസ്ഥിതി പഠനം, തീരനിരീക്ഷണം, മണൽക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, മേഖലയിലെ ജലഗുണനിലവാരം പരിശോധിക്കൽ തുടങ്ങിയവ ഉപഗ്രഹ ദൗത്യങ്ങളിൽ പെടുന്നു. ഗുരുത്വാകർഷണം, നക്ഷത്രസമൂഹം എന്നിവയെക്കുറിച്ചും സൗരയൂഥ രഹസ്യങ്ങളെക്കുറിച്ചുമുള്ള പഠന−ഗവേഷണങ്ങൾ ഇതോടൊപ്പം യാഥാർത്ഥ്യമാക്കും.

ബഹിരാകാശത്തു 2021ൽ യു.എ.ഇ യാത്രികരെ എത്തിക്കാനുള്ള പദ്ധതിയിൽ ഒട്ടേറെപ്പേർ താൽപര്യം പ്രകടിപ്പിക്കുന്നു. ബഹിരാകാശയാത്രികരാകാൻ താൽപര്യം പ്രകടിപ്പിച്ചു വിവിധ പ്രായക്കാരായ രണ്ടായിരത്തിലേറെപ്പേർ അപേക്ഷ നൽകിക്കഴിഞ്ഞു. 18 മുതൽ60 വരെ പ്രായമുള്ളവർ ഇതിൽ ഉൾപ്പെടുന്നു. സ്വദേശി യുവതീ യുവാക്കളിൽ നിന്നു മികവുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന നാലുപർക്കാണ് ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിക്കുക. ഈവർഷം അവസാനത്തോടെ ഇവരെ കണ്ടെത്തും. തുടർന്നു പരിശീലനത്തിനു തുടക്കമാകും. അൽ അമൽ എന്ന ചൊവ്വാ ദൗത്യം 2020ലാണ്. 

അതേസമയം യു.എ.ഇ ബഹിരാകാശ പദ്ധതികൾക്ക് പിന്തുണ നൽകാൻ‍ മുൻ‍ ഐ.എസ്.ആർ.ഒ ചെയർമാനും. മലയാളി ശാസ്ത്രജ്ഞനായ കെ. രാധാകൃഷ്ണനാണ് യു.എ.ഇ ബഹിരാകാശ ഏജൻസിയുടെ ഉപദേശക സമിതി അംഗമായി മാറുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ കെ. രാധാകൃഷ്ണൻ സ്ഥാനമേൽക്കും. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ ഡോ.മുഹമ്മദ് അൽ അഹ്ബാബിയുമായി അദ്ദേഹം ചർച്ച നടത്തി. ഇന്ത്യൻ കോൺസൽ ജനറൽ വിപുലും സ്ഥിരീകരിച്ചു.

2014ൽ ഐ.എസ്.ആർ.ഒയിൽ വിരമിച്ച കെ.രാധാകൃഷ്ണൻ ഇന്ത്യയുടെ തന്നെ അഭിമാനമാണ്. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ ഒന്നിന് പിന്നിൽ കെ.രാധാകൃഷ്ണന്റെ നിർ‍ണായക പങ്കുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed