ദു­ബൈ­ അതി­ർ­ത്തി­കൾ വഴി­ കഴി­ഞ്ഞ വർ­ഷം യാ­ത്ര ചെ­യ്തത് 5.29 കോ­ടി­ പേ­ർ


ദുബൈ : ദുബൈയിയുടെ അതിർത്തികൾ ഉപയോഗിച്ച് കഴിഞ്ഞ വർഷം യാത്ര ചെയ്തത് 5.29 കോടി പേരാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷൻ)വിഭാഗം അറിയിച്ചു. കര−നാവിക −വ്യോമ മാർഗങ്ങളിലൂടെ രാജ്യ അതിർത്തി വഴിയുള്ള കണക്കാണിത്. 

ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 4,99,40,888 പേരാണ്. കഴിഞ്ഞ വർഷത്തേക്കാൾ 6.6% വർദ്ധനയാണ് ദുബൈ വിമാനത്താവളത്തിലൂടെയുള്ള യാത്രയിൽ രേഖപ്പെടുത്തിയത്. കരമാർഗം 24,76,662, കപ്പൽ മാർഗം 5,40,919 എന്നിങ്ങനെയാണു യാത്രക്കാരുടെ എണ്ണം. കഴിഞ്ഞ വർഷം സേവന രംഗത്ത് മികച്ച നേട്ടങ്ങളാണ് ദുബൈ ജി.ഡി.ആർ.എഫ്.എ കൈവരിച്ചത്. 

കഴിഞ്ഞ വർഷം വകുപ്പ് നൽകിയ സേവനങ്ങളുടെ എണ്ണം 1.8 കോടിയാണ്. 1.49 കോടി സന്ദർശക വിസകളാണ് കഴിഞ്ഞവർഷം അനുവദിച്ചത്. താമസ വിസകൾ അനുവദിക്കുകയും പുതുക്കുകയും ചെയ്തത് 38 ലക്ഷം പേർ. ഇതിനിടെ, കഴിഞ്ഞവർഷം നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയ 14,893 പേരെ വകുപ്പ് അറസ്റ്റ് ചെയ്തു. 240 പരിശോധനകളാണ് 2017ൽ ദുബൈ എമിഗ്രേഷൻ വകുപ്പ് നടത്തിയത്.

 122 പുതിയ സ്മാർട് ഗേറ്റുകൾ സ്ഥാപിക്കും ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലുമായി 122 പുതിയ സ്മാർട് ഗേറ്റുകൾകൂടി സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ, എവിടെയും പാസ്പോർട്ടുകൾ കാണിക്കാതെ യാത്ര തുടരാനുള്ള മികച്ച സേവന സൗകര്യങ്ങൾക്കാണ് ദുബൈ എമിഗ്രേഷൻ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് ക്യൂവിൽ നിൽക്കാതെ യാത്രാ നടപടികൾ പൂർത്തിയാക്കാനുള്ള സ്മാർട് സംവിധാനത്തിനാണ് ഊന്നൽ.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed