ബു­ർ­ജ് ഖലീ­ഫയി­ലെ­ ലൈ­റ്റ് ഷോ­ മാ­ർ­ച്ച് 31 വരെ­ നീ­ട്ടി­


ദുബൈ : ബുർജ് ഖലീഫയിൽ പുതുവത്സര രാവിൽ ആരംഭിച്ച ലൈറ്റ് ഷോ മാർച്ച് വരെ കാണാൻ അവസരം. നിഴലും വെളിച്ചവും നിറങ്ങളും ദൃശ്യങ്ങളും കൊണ്ട് സന്പന്നമായ ലൈറ്റ് ഷോയ്ക്ക് ലഭിച്ച ഗിന്നസ് നേട്ടത്തോടെയാണ് ഇത്തവണ ദുബൈയിയുടെ പുതുവർഷം തുടങ്ങിയത്.  

കൂടുതൽ പേർക്ക് ഈ വെളിച്ച വിസ്മയം നേരിട്ടാസ്വദിക്കാൻ അവസരമൊരുക്കിയാണ് ഇമാർ മാർച്ചുവരെ പ്രദർശനം നീട്ടിയത്. ആഴ്ചയിൽ അഞ്ചുദിവസമാണ് പ്രദർശനം നടക്കുക. ജനുവരി ആറുവരെയാണ് പ്രദർശനം നീട്ടാൻ ആദ്യംതീരുമാനിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed