അജ്മാനിൽ 210 സൗരോർജ്ജ വിളക്കുകൾ സ്ഥാപിച്ചു
അജ്മാൻ : അജ്മാനിൽ 210 സൗരോർജ്ജ വിളക്കുകൾ സ്ഥാപിച്ചു. എമിറേറ്റിലെ പാർക്കുകൾ അടക്കമുള്ള വിവിധ സ്ഥലങ്ങളിലാണ് അജ്മാൻ നഗരസഭ വിളക്കുകൾ സ്ഥാപിച്ചത്. നഗരസഭയുടെ കീഴിലുള്ള ആസൂത്രണവകുപ്പ് ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാന ത്തിലാണ് സൗരോർജ്ജ വിളക്കുകൾ സ്ഥാപിച്ചത്.
ഫ്ളാഗ് പാർക്ക്, സഫിയ പാർക്ക്, റാഷിദിയ, അജ്മാൻ കോർണീഷ് എന്നിവിടങ്ങളിലെല്ലാം സൗരോർജ്ജ വിളക്കുകൾ സ്ഥാപിച്ചു കഴിഞ്ഞു.അജ്മാൻ സർക്കാറിന്റെ പരിസ്ഥിതി സൗഹൃദത്തിലൂന്നിയ കാഴ്ചപ്പാടിന്റെ ഭാഗം കൂടിയാണ് പുതിയ സൗരോർജ്ജ വിളക്കുകൾ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ.

