സ്വദേശികൾക്ക് വൻ ധനസഹായ പദ്ധതികളുമായി സൗദി അറേബ്യ
ജിദ്ദ : സൗദിയിൽ സ്വദേശികളെ സഹായിക്കാൻ വൻ ധനസഹായ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിലാണ് സൽമാൻ രാജാവിന്റെ ഉത്തരവ്. സർക്കാർ ജീവനക്കാർക്കും, സൈനികർക്കും ഒരു വർഷത്തേക്ക് പ്രതിമാസം ആയിരം റിയാൽ വീതം ധനസഹായം നൽകും. യെമനുമായി അതിർത്തി പങ്കിടുന്ന തെക്കൻ പ്രദേശങ്ങളിൽ ജോലിചെയ്യുന്ന സൈനികർക്ക് അയ്യായിരം റിയാൽ അധിക ബോണസും നൽകും.
പാവപ്പെട്ടവർക്കുള്ള ധനസഹായവും പെൻഷനും ഒരു വർഷത്തേക്ക് പ്രതിമാസം അഞ്ഞൂറ് റിയാൽ വർദ്ധിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള ൈസ്റ്റപ്പെന്റ് ഒരു വർഷത്തേക്ക് പത്ത് ശതമാനം കൂട്ടി. സ്വകാര്യ ആശുപത്രികളെയും വിദ്യാലയങ്ങളെയും ആശ്രയിക്കുന്ന സ്വദേശികൾ നൽകേണ്ട മൂല്യവർദ്ധിത നികുതി സർക്കാർ വഹിക്കും. സ്വദേശികൾ വീട് വാങ്ങുന്പോൾ എട്ടര ലക്ഷം റിയാൽ വരെയുള്ള മൂല്യവർദ്ധിത നികുതിയും സർക്കാർ നൽകും.
സർക്കാർ ജീവനക്കാർക്ക് ഇരുപത്തിയേഴാം തിയ്യതി തന്നെ ശന്പളം നൽകണമെന്നും ഉത്തരവിലുണ്ട്. ഇന്ദന വില, വൈദ്യുതി നിരക്ക് എന്നിവ കൂടിയതും, മൂല്യ വർദ്ധിത നികുതി നടപ്പിലാക്കിയതും സൗദിയിൽ ജീവിത ചിലവ് വൻ തോതിൽ കൂട്ടി. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനസഹായം. സർക്കാരിന് 5000 കോടി റിയാലിന്റെ യെങ്കിലും ബാധ്യത ധനസഹായം നൽകുന്നതിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

