പരസ്യ പോര് ഒഴിവാക്കണം; ടാറ്റയിലെ അധികാര തർക്കത്തിൽ കടുത്ത താക്കീതുമായി നിർമല സീതാരാമൻ


ഷീബ വിജയൻ


ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിനുള്ളിലെ അധികാര തർക്കങ്ങൾ പരസ്യമായി ചർച്ചയാകരുതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിഷയം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന ഒന്നാണെന്നും പ്രശ്നങ്ങൾ അടച്ചിട്ട മുറിയിൽ തന്നെ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മുംബൈയിൽ നടന്ന ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ടാറ്റയുടെ ബ്രാൻഡ് മൂല്യം എത്രത്തോളം വലുതാണെന്നും, അതിനെ ആഗോളതലത്തിലേക്ക് വളർത്തുന്നതിൽ പാഴ്സി സമൂഹം നൽകിയ സംഭാവനകൾ എന്തുമാത്രമാണെന്നും തനിക്ക് ബോധ്യമുണ്ടെന്ന് അവർ വ്യക്തമാക്കി.

ടാറ്റ ഗ്രൂപ്പ് നിക്ഷേപിച്ചിട്ടുള്ള വിവിധ മേഖലകളുടെ വ്യാപ്തി വളരെ വലുതാണെന്നും, അതിനാൽ തന്നെ ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഒരു നിർണായക ഘടകമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. 158 വർഷത്തെ പാരമ്പര്യമുള്ള രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യത്തിലാണ് ഇപ്പോൾ ഇത്തരം ഭിന്നതകൾ രൂക്ഷമായിരിക്കുന്നത്. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് നിലവിലെ തർക്കങ്ങൾക്ക് കാരണം. കഴിഞ്ഞ സെപ്റ്റംബർ 17-ന് നടന്ന ബോർഡ് യോഗത്തിലാണ് മാസങ്ങളായി നിലനിന്നിരുന്ന ഈ ഭിന്നതകൾ പരസ്യമായി പുറത്തുവന്നത്. ടാറ്റ സൺസിന്റെ ഓഹരി വിപണിയിലെ ലിസ്റ്റിംഗും, എൻ. ചന്ദ്രശേഖരന്റെ ചെയർമാൻ സ്ഥാനത്തെ തുടർച്ചയുമാണ് പ്രധാനമായും തർക്കങ്ങൾക്ക് വഴിവെച്ചത്. കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി പദവി ഒഴിവാക്കണമെന്ന ടാറ്റ സൺസിന്റെ ആവശ്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ആർ.ബി.ഐയുടെ കത്ത് ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ലിസ്റ്റിംഗ് നടപടികളുമായി മുന്നോട്ട് പോകാൻ ടാറ്റ സൺസ് ബോർഡ് തീരുമാനമെടുക്കുകയായിരുന്നു. ഒപ്പം ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കാനും തീരുമാനമായി. എന്നാൽ ഈ രണ്ട് നിർണായക തീരുമാനങ്ങളെയും എതിർത്ത് വോട്ട് ചെയ്തത് ഡയറക്ടറായ നോയൽ ടാറ്റ മാത്രമായിരുന്നു.

article-image

fxgfdffg

You might also like

  • Lulu Exchange
  • Straight Forward

Most Viewed