സംസ്ഥാനത്ത് വീണ്ടും അവയവദാനം; എട്ട് പേർക്ക് തണലായി 17-കാരൻ രുദ്രേഷ്


ഷീബ വിജയൻ


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാതൃകാപരമായ അവയവദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ ലഭിക്കുന്നു. ബൈക്ക് അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച 17 വയസ്സുകാരൻ എസ്.ആർ. രുദ്രേഷിന്റെ അവയവങ്ങളാണ് ബന്ധുക്കൾ ദാനം ചെയ്യാൻ തയ്യാറായത്. തിരുവനന്തപുരം കരമന സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ രുദ്രേഷിന്റെ ഹൃദയം എയർ ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് എത്തിച്ചു. തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ നിന്നാണ് ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 43 വയസ്സുകാരനായി എത്തിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ കരമന കിള്ളിപ്പാലത്തുണ്ടായ അപകടത്തിലാണ് രുദ്രേഷിന് ഗുരുതരമായി പരിക്കേറ്റത്. സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിടുകയായിരുന്നു. രുദ്രേഷിന്റെ കൂട്ടുകാരനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ബി. സുരേഷ് - രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്. രുദ്രേഷിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും, രണ്ടാമത്തെ വൃക്കയും പാൻക്രിയാസും കരളും കിംസ് ആശുപത്രിയിലെ രോഗികൾക്കും, നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രോഗികൾക്കുമാണ് നൽകുന്നത്.

article-image

dcdfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed