നോർക്ക കെയർ പ്രീമിയം വർധനവ് പ്രവാസികൾക്ക് കടുത്ത ബാധ്യത; ബഹ്റൈൻ പ്രതിഭ ചർച്ചാസദസ്സ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കിലുണ്ടായ വൻ വർധനവിനെതിരെ ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ‘കെയർ നഷ്ടപ്പെട്ട നോർക്കയും പ്രതീക്ഷ നഷ്ടപ്പെട്ട പ്രവാസികളും’ എന്ന വിഷയത്തിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു. സൽമാനിയ പ്രതിഭ സെന്ററിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികളും പ്രവാസി സമൂഹത്തിലെ പ്രമുഖരും പങ്കെടുത്തു.
മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉപേക്ഷിച്ച് നോർക്ക കെയറിൽ അംഗങ്ങളായ സാധാരണക്കാരായ പ്രവാസികൾക്ക് പുതിയ പ്രീമിയം വർധനവ് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിൽ പദ്ധതിയിൽ ചേർന്നവർ ഇപ്പോൾ കടുത്ത ആശങ്കയിലാണ്. പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ജനകീയവും സാമ്പത്തികമായി താങ്ങാനാകുന്നതുമായിരിക്കണം.
നോർക്ക കെയർ പദ്ധതിയുടെ പുതുക്കിയ പ്രീമിയം നിരക്കുകൾ കേരള സർക്കാരും നോർക്കയും അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, ഇൻഷുറൻസ് ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചർച്ചാസദസ്സ് ആവശ്യപ്പെട്ടു. പ്രതിഭ ജനറൽ സെക്രട്ടറി വി. കെ. സുലേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സുബൈർ കണ്ണൂർ മോഡറേറ്ററായിരുന്നു. പി. ശ്രീജിത്ത്, അനസ് റഹീം, മൊയ്തീൻകുട്ടി പുളിക്കൽ, കെ. ടി. സലീം എന്നിവർ ചർച്ച നയിച്ചു.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചും ആശങ്കകൾ ഉന്നയിച്ചും ബഹ്റൈൻ പ്രതിഭ സൽമാനിയ സെന്ററിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു. ഉയർന്ന നിരക്ക് കാരണം സാധാരണക്കാരായ പ്രവാസികൾക്ക് പദ്ധതിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് വിവിധ സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രീമിയം വർധനവ് പുനഃപരിശോധിച്ച് പ്രവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താൻ കേരള സർക്കാരും നോർക്കയും അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
dsdfsdss
asddsads

