'ജന്തർ മന്തർ@ കൊച്ചി' പ്രക്ഷോഭം: പ്രകാശ് രാജും അഭിജിത് ദീപ്കെയും നാളെ കൊച്ചിയിലെത്തും
ഷീബ വിജയൻ
കൊച്ചി: രാജ്യവ്യാപകമായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ, എ.ഐ.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് വിരാജ് ദേവാംഗ് എന്നിവർ കൊച്ചിയിലെത്തുന്നു. എറണാകുളത്ത് സംഘടിപ്പിക്കുന്ന ‘ജന്തർ മന്തർ@ കൊച്ചി’ എന്ന സ്വതന്ത്ര കൂട്ടായ്മയിൽ പങ്കെടുക്കാനാണ് ഇവർ എത്തുന്നത്.
ശനിയാഴ്ച വൈകീട്ട് 4 മണിക്ക് എറണാകുളം മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച് രാജേന്ദ്ര മൈതാനിയിൽ അവസാനിക്കുന്ന ബഹുജന റാലിയിൽ രാഷ്ട്രീയ-സാമുദായിക വ്യത്യാസങ്ങളില്ലാതെ ആയിരക്കണക്കിന് ആളുകൾ അണിനിരക്കും. എസ്.ഐ.ആർ റദ്ദാക്കുക, ഗ്യാനേഷ് കുമാറിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സാഹിത്യകാരൻ എൻ.എസ്. മാധവൻ ചെയർമാനും എം. ഗോപകുമാർ ജനറൽ കൺവീനറുമായി രൂപീകരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. രാഷ്ട്രീയ പതാകകൾ ഒഴിവാക്കി ദേശീയ പതാക മാത്രം ഉയർത്തി പിടിച്ചാകും പ്രതിഷേധ സമരം നടത്തുക.
fggggfggf

