സമാധാനനീക്കങ്ങൾക്കിടെ ഇറാനിൽ അമേരിക്കൻ ആക്രമണം; ഖശം ദ്വീപിൽ വൻ സ്ഫോടനങ്ങൾ
ഷീബ വിജയൻ
വാഷിങ്ടൺ/ തെഹ്റാൻ: സമാധാന ചർച്ചകൾക്കുള്ള സാധ്യത നിലനിൽക്കെ ഇറാനിലെ തന്ത്രപ്രധാനമായ ഖശം ദ്വീപിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ട്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത പുറത്തുവിട്ടത്. ഹുർമുസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ദ്വീപിൽ ശക്തമായ സ്ഫോടനങ്ങൾ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനുമായി ഉടൻ യുദ്ധത്തിന് ഉദ്ദേശിക്കുന്നില്ലെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ചയാണ് ഈ സൈനിക നീക്കം നടന്നതെന്നാണ് വിവരം.
സമീപ ആഴ്ചകളായി ഇറാനെതിരെ അമേരിക്ക നടത്തുന്ന രഹസ്യ സൈനിക നടപടികളുടെ തുടർച്ചയാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ സംഭവത്തെക്കുറിച്ച് പെന്റഗൺ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മേഖലയിലെ ഭീഷണികൾ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്ന് മാത്രമാണ് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയത്.
asadsdasdas

