പ്രവാസികൾക്കായുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സുപ്രധാന നാഴികക്കല്ല്: ലെഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല


പ്രദീപ് പുറവങ്കര

മനാമ: ഒക്ടോബർ 31 മുതൽ നിലവിൽ വന്ന പ്രവാസികൾക്കായുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ബഹ്‌റൈന്റെ ആരോഗ്യ സംവിധാനത്തിലെ സുപ്രധാന നാഴികക്കല്ല് ആണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നത് വഴി പൗരന്മാർക്ക് നിലവിലുള്ള സമഗ്രമായ ആരോഗ്യ പരിരക്ഷയിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അവർക്ക് തുടർന്നും എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും ഏകീകൃത ഇൻഷുറൻസ് സംവിധാനത്തിലൂടെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും, അപ്പോയിന്റ്മെന്റുകൾ ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും, പ്രത്യേക ചികിത്സാ വിഭാഗങ്ങളുടെ വികസനത്തിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

പ്രാഥമിക ചികിത്സ, ആരോഗ്യ സംരക്ഷണം, അത്യാഹിത വിഭാഗം, ചികിത്സ, രോഗനിർണയം, ആശുപത്രി വാസം എന്നിവ നിർബന്ധിത പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. സ്വകാര്യ ആരോഗ്യ മേഖലയാണ് ഇതിലെ പ്രധാന സേവനദാദാക്കൾ എങ്കിലും ആവശ്യമുള്ളപ്പോൾ ഗുണഭോക്താക്കൾക്ക് സർക്കാർ ആരോഗ്യ സേവനങ്ങളും പ്രയോജനപ്പെടുത്താം. ഇത് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും ഡോ. ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

അംഗീകൃത ആരോഗ്യ ദാദാക്കളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പ്രവാസികൾക്ക് ഈ പദ്ധതി നൽകുന്നുണ്ട്. ഒപ്പം അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക ഭാരത്തിൽ നിന്ന് ഇത് സംരക്ഷണം നൽകുകയും ചെയ്യും. സർക്കാർ ജീവനക്കാർ, അവരുടെ ആശ്രിതർ, ബഹ്‌റൈൻ പൗരന്മാർ സ്പോൺസർ ചെയ്യുന്ന ഗാർഹിക ജീവനക്കാർ എന്നിവരെ നിലവിൽ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിൽ അല്ലെങ്കിൽ റെസിഡൻസ് പെർമിറ്റ് പുതുക്കുമ്പോഴോ വാർഷിക വിഹിതം അടയ്ക്കുമ്പോഴോ യാതൊരുവിധ നടപടിക്രമങ്ങളുമില്ലാതെ ഇൻഷുറൻസ് രജിസ്‌ട്രേഷൻ യാന്ത്രികമായി പൂർത്തിയാകുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് അറിയിച്ചു.

#Bahrain #HealthInsurance #NationalHealth #4PMNews

article-image

dfsdfdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed