ജർമ്മനിയിൽ ഇന്ത്യൻ തിളക്കം! ഹൈലോ ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ലക്ഷ്യ സെന്നും പി.വി. സിന്ധുവും


ഷീബ വിജയൻ


ന്യൂഡല്‍ഹി: ജർമ്മനിയിൽ വെച്ചു നടന്ന ഹൈലോ ഓപൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഇന്ത്യ അഭിമാനകരമായ ഇരട്ട കിരീടനേട്ടമാണ് സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തിൽ ലക്ഷ്യ സെനും വനിതാ വിഭാഗത്തിൽ ഒളിമ്പ്യൻ പി.വി. സിന്ധുമാണ് വ്യക്തിഗത വിഭാഗത്തിൽ ചാമ്പ്യന്മാരായി മാറിയത്. ഫൈനൽ പോരാട്ടങ്ങളിൽ ഇരുവരും വളരെ ആധികാരികമായി നേരിട്ടുള്ള ഗെയിമുകൾക്കാണ് തങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തിയത്.

ഫൈനൽ മത്സരത്തിൽ ഇന്തോനേഷ്യയുടെ ലോക ആറാം നമ്പർ താരമായ ജോനാഥൻ ക്രിസ്റ്റിയെയാണ് ലക്ഷ്യ സെൻ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയത് (സ്കോർ: 21-17, 21-10). വനിതാ വിഭാഗത്തിൽ പി.വി. സിന്ധു ഡെൻമാർക്കിന്റെ ലൈൻ ക്യേർസ്‌ഫെൽഡിനെ 21-12, 21-14 എന്ന സ്കോറിനാണ് വളരെ എളുപ്പത്തിൽ കീഴ്പെടുത്തിയത്. കേവലം 39 മിനിറ്റുകൾ മാത്രമെടുത്താണ് സിന്ധു ഈ ഫൈനൽ മത്സരം വിജയകരമായി അവസാനിപ്പിച്ചത്. ഈ വർഷം മാത്രം സിന്ധു സ്വന്തമാക്കുന്ന രണ്ടാമത്തെ അഭിമാനകരമായ ബിഡബ്ല്യുഎഫ് കിരീടമാണിത്. ഇൻഡോനേഷ്യൻ താരമായ ക്രിസ്റ്റിയുമായി ഇതിനുമുമ്പ് നേർക്കുനേർ വന്ന എട്ടാം മത്സരത്തിലാണ് ലക്ഷ്യ സെൻ ഇപ്പോൾ വിജയം കാണുന്നത്. ഇതിലൂടെ തങ്ങളുടെ ഹെഡ്‌ ടു ഹെഡ്‌ റെക്കോർഡുകൾ 4-4 എന്ന നിലയിൽ തുല്യതയിലെത്തിക്കാനും താരത്തിന് സാധിച്ചു.

article-image

adsdsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed