പോലീസിനെ ആക്രമിച്ച് വാഹനത്തിന്റെ ചില്ല് തകർത്ത കേസ്; പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: അതിക്രമിച്ചുകയറലുമായി ബന്ധപ്പെട്ട പരാതിയിൽ അറസ്റ്റ് ചെയ്യാനെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത 39-കാരന് ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ബഹ്‌റൈൻ പൗരനായ പ്രതിക്കെതിരെ ഔദ്യോഗിക ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പോലീസിനെ തടഞ്ഞതിനുമാണ് കേസ് എടുത്തിരുന്നത്.

ഹാജിയാത്തിലെ ഒരു വീടിന് പുറത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ ശേഖരിക്കുകയായിരുന്ന പ്രതിയെക്കുറിച്ച് വീട്ടുടമസ്ഥർ നൽകിയ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തിയത്. തുടക്കത്തിൽ സഹകരിക്കുകയും പോലീസിന്റെ പട്രോളിംഗ് വാഹനത്തിൽ കയറുകയും ചെയ്ത പ്രതി, വാഹനത്തിനുള്ളിൽ വെച്ചുണ്ടായ സംസാരത്തെ തുടർന്ന് പ്രകോപിതനാവുകയായിരുന്നു. തുടർന്ന് പട്രോൾ വാഹനത്തിന്റെ ജനൽച്ചില്ല് തകർത്ത പ്രതി പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയും പോലീസിനെ ആക്രമിക്കുകയുമായിരുന്നു.

പ്രതിയെ കീഴ്‌പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് കയ്യിലെ അസ്ഥിക്ക് പരിക്കേൽക്കുകയും ചെയ്തു. ഉപേക്ഷിച്ച സാധനങ്ങളാണ് താൻ എടുത്തതെന്നും വീട്ടിലേക്ക് അതിക്രമിച്ചു കടന്നിട്ടില്ലെന്നുമാണ് പ്രതി കോടതിയിൽ വാദിച്ചത്. എന്നാൽ പോലീസിനെ ആക്രമിച്ചതിനും ബലപ്രയോഗത്തിലൂടെ അറസ്റ്റ് തടയാൻ ശ്രമിച്ചതിനും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed