വീട്ടിൽ CBD ഓയിൽ നിർമ്മിച്ച് വിൽപന നടത്തി; പ്രതികളുടെ തടവ് ശിക്ഷയിൽ ഇളവ് നൽകി ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: വിദേശത്തുനിന്നും അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് വീടുകളിൽ CBD ഓയിലും മയക്കുമരുന്നും ഉത്പാദിപ്പിച്ച് വിൽപന നടത്തിയ കേസിൽ മൂന്ന് പ്രതികളുടെ ശിക്ഷ അപ്പീൽ കോടതി പുനഃപരിശോധിച്ചു. കേസിൽ പ്രതികളായ ഒരു ബഹ്‌റൈൻ പൗരനും രണ്ട് യുവതികൾക്കും നേരത്തെ വിധിച്ച 15 വർഷത്തെ തടവും 10,000 ദീനാർ പിഴയും ശരിവെച്ച കോടതി, രണ്ട് സ്ത്രീകളുടെയും തടവ് ശിക്ഷ 10 വർഷമായി കുറച്ചു. പ്രധാന പ്രതിയായ ബഹ്‌റൈൻ പൗരന്റെ 15 വർഷത്തെ ശിക്ഷ കോടതി നിലനിർത്തി. മയക്കുമരുന്ന് കടത്തിന് പുറമെ ഇലക്ട്രിക് ടേസർ കൈവശം വെച്ചതിനും പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

തായ്‌ലൻഡിൽ നിന്നും മറ്റും ഓൺലൈൻ വഴി മയക്കുമരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ വരുത്തി കിംഗ് ഫഹദ് കോസ്‌വേ വഴി രാജ്യത്തേക്ക് കടത്തുകയായിരുന്നു സംഘം. ഈ വസ്തുക്കൾ ഇലക്ട്രോണിക് സിഗരറ്റുകളിൽ ഉപയോഗിക്കാവുന്ന ദ്രാവകരൂപത്തിലാക്കി മാറ്റിയാണ് വിൽപന നടത്തിയിരുന്നത്. സജീവമായി പ്രവർത്തിച്ച ഇരുപത്തിയഞ്ചുകാരനായ മുഖ്യപ്രതിയെ ജുഫൈറിലെ വസതിക്ക് സമീപത്തുനിന്നാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നതിനിടയിൽ ഇയാൾ പോലീസിനെതിരെ തിരിയുകയും ടേസർ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

കേസിലെ മറ്റ് പ്രതികളായ രണ്ട് യുവതികളുടെയും പങ്ക് കോടതി വ്യക്തമാക്കുന്നുണ്ട്. സൗദി അറേബ്യയിൽ നിന്നും മയക്കുമരുന്ന് കടത്താൻ കൂട്ടുനിന്ന ഇരുപത്തിനാലുകാരിയായ ബഹ്‌റൈൻ യുവതി, പ്രതിക്ക് വാടകയ്ക്ക് വീടും വാഹനവും എടുത്തു നൽകുകയും പാക്കിംഗ് ജോലികൾ ചെയ്യുകയും ചെയ്തിരുന്നു. പ്രതി മാസം 300 ദീനാറും സൗജന്യ മയക്കുമരുന്നുമായിരുന്നു ഇതിന് പ്രതിഫലമായി നൽകിയിരുന്നത്. തായ്‌ലൻഡിലെ വിതരണക്കാർക്ക് പണം അയച്ചു നൽകാനും സ്വന്തം ഫ്ലാറ്റിൽ വെച്ച് മയക്കുമരുന്ന് നിർമ്മിക്കാനും സഹായിച്ച ഇരുപത്തിയാറുകാരിയായ മൊറോക്കോ സ്വദേശിനിയായ കാമുകിയെ ശിക്ഷാ കാലാവധി പൂർത്തിയായാൽ നാടുകടത്താനും കോടതി ഉത്തരവിട്ടു.

പ്രധാന പ്രതിയുടെ പക്കൽ നിന്നും വൻതോതിൽ CBD ഓയിലും, ലിറിക്ക ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം ഇലക്ട്രിക് ടേസറും കൈവിലങ്ങും പണവും പോലീസ് കണ്ടെടുത്തു.

#Bahrain #CrimeNews #CourtUpdate #4PMNews

article-image

fddfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed