യു­.എ.ഇയിൽ വെ­ള്ളത്തി­നും വൈ­ദ്യു­തി­ക്കും ഇനി­ അഞ്ച് ശതമാ­നം നി­കു­തി­


ദുബൈ : യു.എ.ഇയിൽ വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്തും. 2018 ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്ല്യത്തിലാകും. ഫെഡറൽ നികുതി അതോറിറ്റിയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച എക്സിക്യുട്ടീവ് നിയമാവലിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ജലവും വൈദ്യുതിയും വിതരണം ചെയ്യപ്പെടുന്ന ഉൽപ്പന്നമായാണ് ഫെഡറൽ നികുതി അതോറിറ്റിയുടെ വെബ് സൈറ്റിൽ പറയുന്നത്. നികുതിയുടെ പരിധിയിൽ വരുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങളും നികുതിയിളവുള്ളവയുടെ വിവരങ്ങളും ഇതിലുണ്ട്. 

രാജ്യത്ത് വാറ്റ് നിലവിൽ വരാൻ 35 പ്രവൃത്തിദിവസങ്ങൾ കൂടിയാണ് ഇനി ബാക്കി. വാറ്റ് നിലവിൽ വരുന്നതോടെ യു.എ.ഇ.യിൽ ജീവിതച്ചെലവിൽ രണ്ടര ശതമാനത്തിന്റെ വർദ്ധനയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. 

ഇലക്ട്രോണിക് ഉപകരണ ങ്ങൾ, വസ്ത്രങ്ങൾ, കാറുകൾ, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ ഓൺലൈൻ വിപണിയിലും വാറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed