ലോകത്തിന് മാതൃകയായി യുഎഇ; വൃക്കരോഗ ചികിത്സയിൽ ചരിത്രമെഴുതി പുതിയ മരുന്ന്


ഷീബ വിജയൻ


വൃക്കരോഗ ചികിത്സയിൽ ചരിത്രപരമായ ചുവടുവെപ്പുമായി യുഎഇ. ആസ്ട്രസെനക്ക വികസിപ്പിച്ച 'അൾട്ടോമിറിസ്' (Ultomiris) എന്ന പുതിയ മരുന്നിന് വ്യവസ്ഥകൾക്ക് വിധേയമായി ഉപയോഗിക്കാൻ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അനുമതി നൽകി. ലോകത്ത് ആദ്യമായാണ് ഈ മരുന്നിന് ഒരു രാജ്യം അംഗീകാരം നൽകുന്നത്.

മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്നതാണ് ഈ ചികിത്സ. പ്രൈമറി ഇമ്യൂണോഗ്ലോബുലിൻ എ നെഫ്രോപതി (IgA Nephropathy) ബാധിച്ച മുതിർന്ന രോഗികൾക്കാണ് ഈ മരുന്ന് പ്രയോജനപ്പെടുക. പ്രതിരോധ സംവിധാനത്തിന്റെ തകരാറു മൂലം വൃക്കകളിൽ പ്രോട്ടീൻ അടിഞ്ഞുകൂടുകയും വീക്കമുണ്ടാകുകയും ചെയ്യുന്ന അപൂർവ രോഗാവസ്ഥയാണിത്. ഇത് രക്തം ശുദ്ധീകരിക്കാനുള്ള വൃക്കയുടെ ശേഷിയെ ബാധിക്കുകയും കാലക്രമേണ വൃക്കകളുടെ പ്രവർത്തനം പൂർണമായി നിലക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.

ഡ്രിപ്പ് വഴി ನೀಡുന്ന അൾട്ടോമിറിസ്, മൂത്രത്തിലൂടെയുള്ള പ്രോട്ടീൻ ചോർച്ച തടഞ്ഞ് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ ഈ മരുന്ന് എല്ലാ വൃക്കരോഗികൾക്കും അനുയോജ്യമല്ലെന്നും വിദഗ്ധ ഡോക്ടർമാരുടെ നിർദേശാനുസരണം അർഹരായ രോഗികൾക്ക് മാത്രമേ നൽകുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. സുരക്ഷയ്ക്കും ഫലപ്രാപ്തിക്കും കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ ചികിത്സയ്ക്ക് അനുമതി നൽകിയതെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് വ്യക്തമാക്കി.

article-image

dfddsdfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed