എണ്ണച്ചോർച്ച പ്രതിസന്ധിക്ക് വിരാമം; ഷാർജയിലെ ബീച്ചുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു


ശാരിക

ഷാർജ: ടാങ്കറിൽ നിന്നുള്ള എണ്ണച്ചോർച്ചയെത്തുടർന്ന് അടച്ചിട്ടിരുന്ന ഷാർജയിലെ ബീച്ചുകൾ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തതായി ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ അറിയിച്ചു.

എമിറേറ്റിലെ ബീച്ചുകളും സമുദ്രപരിസ്ഥിതിയും പൂർണ്ണമായും സുരക്ഷിതമാണെന്നും പൊതുജനങ്ങൾക്ക് വീണ്ടും സന്ദർശിക്കാമെന്നും ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരിച്ചതായി എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പൊതുജനാരോഗ്യത്തിനോ സമുദ്രജീവികൾക്കോ ഹാനികരമായ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് വിശദമായ പാരിസ്ഥിതിക വിലയിരുത്തലുകൾക്ക് ശേഷമാണ് ഈ തീരുമാനം.

ശുചീകരണ ഘട്ടത്തിൽ പൂർണ്ണ സഹകരണം നൽകിയ എല്ലാ താമസക്കാർക്കും അധികൃതർ നന്ദി അറിയിച്ചു. സമുദ്രപരിസ്ഥിതിയുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും വ്യാജപ്രചാരണങ്ങൾ ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ആഴ്ചകൾ നീണ്ട അടച്ചുപൂട്ടലിന് ശേഷം

രണ്ടാഴ്ചയിലേറെ നീണ്ട അടച്ചുപൂട്ടലിനാണ് ഇതിലൂടെ വിരാമമായിരിക്കുന്നത്. ശക്തമായ ദുർഗന്ധത്തെത്തുടർന്ന് ഒക്ടോബർ 23-നാണ് ഷാർജയിലെ അൽ ഹംരിയ ബീച്ച് താൽക്കാലികമായി അടച്ചത്. യുഎഇ വെള്ളത്തിലുണ്ടായ ടാങ്കർ ചോർച്ചയാണ് ഇതിന് കാരണമെന്ന് പിന്നീട് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഒക്ടോബർ 28-ഓടെ ഷാർജ സിറ്റി ബീച്ചുകളും അടച്ചിട്ടു.

ഈ എണ്ണച്ചോർച്ച ഉമ്മു അൽ ഖൈവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെയും ബീച്ചുകളെ ബാധിച്ചിരുന്നു. മൂന്ന് എമിറേറ്റുകളിലുമായി 35-ലധികം ബീച്ചുകളാണ് ഇതേത്തുടർന്ന് അടച്ചിടുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തത്. ചോർച്ചയുടെ ഉറവിടം അടച്ചതായും മലിനീകരണ തോത് ഗണ്യമായി കുറഞ്ഞതായും ഒക്ടോബർ 30-ന് അധികൃതർ അറിയിച്ചിരുന്നു.

article-image

േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed