ഗൾ­ഫിൽ നി­ന്നും ഇന്ത്യയി­ലേ­ക്ക് അയക്കു­ന്ന പണത്തിൽ മൂ­ന്ന് വർ­ഷത്തി­നി­ടെ­ വൻ ഇടിവ്


അബുദാബി : കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ പണത്തിൽ ഏതാണ്ട് 20 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ക്രൂഡ് ഒായിൽ വിലയിൽ ഉണ്ടായ ഇടിവാണ് ഇന്ത്യയിലേക്കുള്ള വരുമാനം കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്ന വസ്തുതകളിൽ ഒന്ന്. സ്വദേശിവൽക്കരണം പല ഗൾഫ് രാജ്യങ്ങളും കൊണ്ടുവന്നതോടെ വേതനവും തൊഴിൽ അവസരങ്ങൾ കുറഞ്ഞുവെന്നും നിരീക്ഷണമുണ്ട്. 

ലോകബാങ്കിന്റെ കണക്കുപ്രകാരം 2015ൽ ആണ് ഇന്ത്യയിലേക്കുള്ള ഗൾഫ് പണത്തിൽ ആദ്യം കുറവു വന്നത്. 2014ൽ 70.4 ബില്യൺ ഡോളർ ആയിരുന്നു ഇന്ത്യയിലേക്ക് എത്തിയ പണമെങ്കിൽ 2015ൽ ഇത് 68.9 ബില്യൺ ഡോളർ ആയി കുറഞ്ഞു. 2016–2017 വർഷത്തിൽ ഇത് 62.7 ബില്യൺ ഡോളർ ആയി കുറഞ്ഞു. ഏതാണ്ട് ഒൻപത് ശതമാനത്തിന്റെ കുറവ്. റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2016–17 വർഷത്തിൽ 12 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മുൻവർഷം ലഭിച്ച പണം 4.38 ലക്ഷം കോടിയായിരുന്നെങ്കിൽ ഈ വർഷം 3.66 ലക്ഷം കോടി രൂപമാത്രമാണ് എത്തിയത്. 

ഗൾഫ് രാജ്യങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പണം എത്തുന്ന സംസ്ഥാനങ്ങളിൽ കേരളമാണ് മുന്നിൽ. ഏതാണ്ട് 36 ശതമാനം പണവും കേരളത്തിലാണ് വരുന്നത്. തൊട്ടുപിന്നാലെ. തെലങ്കാന, ആന്ധ്ര പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണം വലിയ ഘടകമാണ്. 

മറ്റു വിദേശരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഗൾഫിലെ അവസ്ഥയെന്ന് റിയാദിൽ താമസിക്കുന്ന ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ളവർക്ക് അവിടെ വസ്തുക്കൾ വാങ്ങാനും ബിസിനസിൽ വലിയ തോതിൽ പണം മുടക്കാനും സാധിക്കും. എന്നാൽ, ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രധാനമായും തൊഴിൽ വിസയിലാണ് പോകുന്നത്. ജോലി ചെയ്ത് പണം നാട്ടിലേക്ക് അയക്കുകയാണ് ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ ചെയ്യുന്നത്. അതിനാൽ, അവരുടെ സന്പാദ്യം മുഴുവൻ നാട്ടിലായിരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed