യു­.എ.ഇയി­ലെ­ ഇന്ത്യൻ സ്കൂ­ൾ കലോ­ത്സവത്തിന് ഇന്ന് തി­രി­തെ­ളി­യും


ദു­ബൈ­ : യു­.എ.ഇയി­ലെ­ സ്കൂൾ കലോ­ത്സവത്തിന് രാ­വി­ലെ­ 10 മണി­ക്ക് റാ­സൽ­ഖൈ­മ ഇന്ത്യൻ സ്കൂ­ളിൽ നടനും എം.പി­യു­മാ­യ ഇന്നസെ­ന്‍റ് തി­രി­തെ­ളി­യി­ക്കും. റാ­സൽ­ഖൈ­മ, ഫു­ജൈ­റ എമി­റേ­റ്റു­കളി­ലെ­ പത്തു­ സ്കൂ­ളു­കളിൽ നി­ന്നാ­യി­ 540 വി­ദ്യാ­ർ­ത്ഥി­കൾ വി­വി­ധ മത്സരങ്ങളിൽ പങ്കെ­ടു­ക്കും.
ഇന്ത്യൻ സ്കൂ­ളി­ലെ­ രണ്ട് വേ­ദി­കളി­ലാ­യി­ 11 ഇനങ്ങളി­ലാ­ണ് മത്സരം. ഇതിൽ എട്ട് ഗ്രൂ­പ്പ് മത്സരങ്ങളും ഒന്‍പത് വ്യക്തി­ഗത ഇനങ്ങളു­മാ­ണ്. കേ­രള സ്കൂ­ൾ കലോ­ത്സവങ്ങൾ നി­യന്ത്രി­ച്ച 11 പേ­രടങ്ങു­ന്ന പാ­നലാ­യി­രി­ക്കും മത്സരങ്ങൾ നി­യന്ത്രി­ക്കു­ക.
നാല് ലക്ഷം രൂ­പയു­ടെ­ സമ്മാ­നങ്ങളാണ് മത്സര വി­ജയകളെ­ കാ­ത്തി­രി­ക്കു­ന്നത്. ഏറ്റവും കൂ­ടു­തൽ പോ­യി­ന്‍റ് നേ­ടു­ന്ന സ്കൂ­ളിന് സ്വർ­ണക്കപ്പും നൽ­കും. യു­.എ.ഇയു­ടെ­ ചരി­ത്രത്തി­ലാ­ദ്യമാണ് ഇത്രയും വലി­യ സമ്മാ­ന തു­കയൊ­രു­ക്കി­ കലോ­ത്സവം സംഘടി­പ്പി­ക്കു­ന്നത്. വി­വി­ധ എമി­റേ­റ്റു­കളി­ലെ­ മത്സരങ്ങൾ­ക്കു­ശേ­ഷം ഡി­സംബർ 2ന് ദു­ബൈ­യിൽ നടക്കു­ന്ന മെ­ഗാ­ ഫൈ­നലി­ലാ­യി­രി­ക്കും കലാ­പ്രതി­ഭകളെ­ തെ­രഞ്ഞെ­ടു­ക്കു­ക. ശനി­യാ­ഴ്ച ഉമ്മു­ൽ­ഖു­വൈൻ, അജ്മാൻ എമി­റേ­റ്റി­ലെ­കു­ട്ടി­കൾ­ക്കാ­യു­ള്ള മത്സരവും ഇന്ത്യൻ സ്കൂ­ളിൽ നടക്കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed