ഖത്തറിൽ കൂടുതൽ പാർക്കുകളിൽ ഇനി സൗജന്യ വൈഫൈ
ദോഹ : ഖത്തറിലെ കൂടുതൽ പബ്ലിക് പാർക്കുകളിൽ സൗജന്യ വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് ഡയറക്ടർ മുഹമ്മദ് അലി അൽ ഖോരിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ ഒന്പതു പബ്ലിക് പാർക്കുകളിലാണു സൗജന്യ വൈഫൈ ഉള്ളത്. നവീകരിച്ച അൽ മാമൂറ ഫാമിലി പാർക്ക് പൊതുജനങ്ങൾക്കു കഴിഞ്ഞ ദിവസം മുതൽ തുറന്നുകൊടുത്തു. ശാരീരിക വ്യായാമത്തിനും കുട്ടികൾക്കു കുളിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. അൽ മാമൂറയിൽ 6,500 ചതുരശ്രമീറ്റർ സ്ഥലത്താണു പാർക്ക് വ്യാപിച്ചുകിടക്കുന്നത്.


