ഷാ­ർ­ജ രാ­ജ്യാ­ന്തര പു­സ്തകോ­ത്സവം ഇന്ന് സമാ­പി­ക്കും


ഷാ­ർ­ജ : ഷാ­ർ­ജ രാ­ജ്യാ­ന്തര പു­സ്തകോ­ത്സവം ഇന്ന് സമാ­പി­ക്കും. ശാ­സ്ത്രവും സാ­ഹി­ത്യവും ചരി­ത്രവും അലതല്ലി­യ വി­ജ്ഞാ­നതീ­രത്ത് മലയാ­ളവും ലോ­കത്തി­ന്റെ­ ആദരമേ­റ്റു­വാ­ങ്ങു­ന്നു­. ഇന്ത്യയ്ക്കു­ പു­റത്ത് ഏറ്റവും കൂ­ടു­തൽ ഇന്ത്യക്കാർ ഒത്തു­കൂ­ടി­യ അക്ഷരോ­ൽ­സവം എന്ന അഭി­മാ­ന മു­ഹൂ­ർ­ത്തം സമ്മാ­നി­ച്ചാണ് മേ­ള പൂ­ർ­ണമാ­കു­ന്നത്. 60 രാ­ജ്യങ്ങളി­ൽ­നി­ന്ന് 1650 പ്രദർ­ശകർ പങ്കെ­ടു­ത്തു­. ബഹു­ഭാ­ഷാ­ പണ്ധി­തനാ­യ യു­.എ.ഇ സു­പ്രീം കൗ­ൺ­സിൽ അംഗവും ഷാ­ർ­ജ ഭരണാ­ധി­കാ­രി­യു­മാ­യ ഷെ­യ്ഖ് ഡോ­. സു­ൽ­ത്താൻ ബിൻ മു­ഹമ്മദ് അൽ ഖാ­സി­മി­ ഷാ­ർ­ജയെ­ അറബ് ലോ­കത്തി­ന്റെ­ സാംസ്കാ­രി­ക തലസ്ഥാ­നമാ­യി­ വളർ­ത്തി­യെ­ടു­ത്തു­ കഴി­ഞ്ഞു­.

എം.ടി­. വാ­സു­ദേ­വൻ നാ­യർ, സി­. രാ­ധാ­കൃ­ഷ്ണൻ, സാ­റാ­ ജോ­സഫ്, സി­.വി­. ബാ­ലകൃ­ഷ്ണൻ, ഏഴാ­ച്ചേ­രി­ രാ­മചന്ദ്രൻ, ആലങ്കോട് ലീ­ലാ­കൃ­ഷ്ണൻ, അനിൽ പനച്ചൂ­രാൻ, വി­.ജെ­. ജയിംസ്, കെ­. ജയകു­മാ­ർ, ജോ­ർ­ജ് ഓണക്കൂർ, സംഗീ­ത ശ്രീ­നി­വാ­സൻ, മനു­ ജോ­സഫ്, ചലച്ചി­ത്ര താ­രങ്ങളാ­യ ഇന്നസെ­ന്റ്, അനൂപ് മേ­നോൻ, റി­മകല്ലി­ങ്കൽ, സംവി­ധാ­യകരാ­യ കമൽ, ആഷി­ഖ് അബു­, സംഗീ­ത സംവി­ധാ­യകൻ എം. ജയചന്ദ്രൻ, ശാ­സ്ത്രജ്ഞൻ നന്പി­ നാ­രാ­യണൻ തു­ടങ്ങി­യവർ എത്തി­. എഴു­ത്തു­കാ­രനും കാ­നഡയി­ലെ­ ഇന്ത്യൻ ഹൈ­ക്കമ്മീ­ഷണറു­മാ­യ വി­കാസ് സ്വരൂ­പ്, തമിഴ് സാ­ഹി­ത്യത്തി­ലെ­ പ്രമു­ഖൻ എസ്. രാ­മകൃ­ഷ്ണൻ, യു­വ ഇന്ത്യൻ ഇംഗ്ലിഷ് എഴു­ത്തു­കാ­രിൽ ശ്രദ്ധേ­യരാ­യ പ്രീ­തി­ ഷേ­ണാ­യ്, തു­ടങ്ങി­യവരും ശ്രദ്ധേ­യ സാ­ന്നി­ധ്യങ്ങളാ­യി­.

15 ലക്ഷത്തി­ലേ­റെ­ പു­സ്തകങ്ങൾ, 2600 സാ­ഹി­ത്യ സദസ്സു­കൾ, ലോ­കപ്രശസ്ത സാ­ഹി­ത്യ പ്രതി­ഭകളു­മാ­യു­ള്ള മു­ഖാ­മു­ഖം, ചർ­ച്ചകൾ, പു­സ്തകപ്രകാ­ശനങ്ങൾ എന്നി­വ മേ­ളയെ­ വ്യത്യസ്തമാ­ക്കി­.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed