വാണിജ്യ ബന്ധം മെച്ചപ്പെടുത്താൻ ആഹ്വാനവുമായി യു.എ.ഇ-ഇന്ത്യ സാന്പത്തിക ഫോറം
ദുബൈ: യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സാന്പത്തിക വാണിജ്യബന്ധം മെച്ചപ്പെടുത്താനുള്ള ആഹ്വാനവുമായി യു.എ.ഇ-−ഇന്ത്യ സാന്പത്തിക ഫോറം 2017 ദുബൈയിൽ
സമാപിച്ചു. വ്യവസായം, സാങ്കേതികത, തുറമുഖങ്ങൾ, ആരോഗ്യം, പുനഃരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം, അടിസ്ഥാന സൗകര്യവികസനം, ടൂറിസം എന്നിങ്ങനെ വിവിധ മേഖല
കളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ളനിക്ഷേപവും സഹകരണവും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടു ദിവസം നീണ്ടുനിന്ന ഫോറം ചർച്ചചെയ്തു. ഇരു രാജ്യങ്ങളിലെയും
വ്യവസായ പ്രമുഖർക്ക് ഖദ്ദാത് അൽ തഗീർ പുരസ്‌കാരങ്ങൾ സമ്മാനിച്ചാണ് ഫോറം സമാപിച്ചത്.
വൈവിധ്യവൽക്കരണ പദ്ധതികളിൽ യു.എ.ഇ.യും ഇന്ത്യയും കൈകോർക്കുകയാണെന്നും നൂതന ആശയങ്ങളിലൂടെയും സാങ്കേതിക−വൈജ്ഞാനിക മികവിലൂടെയും എണ്ണയിതര കാലഘട്ടത്തിലേക്ക് യു.എ.ഇ. മുന്നേറുന്പോൾ ആഭ്യന്തര വിപണി ശക്തിപ്പെടുത്തൽ, വനിതാശാക്തീകരണം, നോട്ട് നിരോധനം തുടങ്ങിയ നടപടികളിലൂടെ ഇന്ത്യയും വികസനപാതയിലാണെന്നും യു.എ.ഇ. സാന്പത്തിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കെയ്ത് ഫോറത്തിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.
കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും സാധ്യതകൾ കണ്ടെത്തുകയും ചെയ്യുക, നിക്ഷേപ പദ്ധതികളുടെ സമഗ്രരൂപരേഖയുണ്ടാക്കുക, നിക്ഷേപകർക്കു മാർഗനിർദ്ദേശങ്ങൾ നൽകുക, നിക്ഷേപനിധി കണ്ടെത്തുകയും വിനിയോഗത്തിനുള്ള മാർഗരേഖകൾ തയ്യാറാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സാന്പത്തിക ഫോറ
ത്തിന്റെ പരിധിയിലുള്ളത്. അടിസ്ഥാനസൗകര്യ വികസനം, റോഡുകൾ, റിയൽ എേസ്റ്ററ്റ്, ബാങ്കിംഗ്, ധനകാര്യം, ഇ− കൊമേഴ്‌സ് ഹോസ്പിറ്റാലിറ്റി, ടൂറിസം, പ്രതിരോധം,
സുരക്ഷ, വിദ്യാഭ്യാസം, ഫ്രീ സോണുകൾ തുടങ്ങിയവയാണ് ഫോറത്തിന്റെ ഭാഗമായ പ്രധാന വ്യവസായ വിഭാഗങ്ങൾ.
സാന്പത്തിക മന്ത്രാലയം, യു.എ.ഇ ഇന്റർനാഷണൽ ഇൻവെേസ്റ്റഴ്‌സ് കൗൺസിൽ (യു.എ.ഇ. ഐ.ഐ.സി.), ഫെഡറേഷൻ ഓഫ് യു.എ.ഇ. ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇൻവെസ്റ്റ് ഇന്ത്യ, ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഷുരൂഖ്) എന്നിവ സാന്പത്തിക ഫോറത്തിൽ പങ്കാളികളായിരുന്നു.


