ബ്രേവ് ചാ­ന്പ്യൻ­ഷി­പ്പിൽ സംഗീ­ത പരി­പാ­ടി­യും അരങ്ങേ­റും


മനാമ: നവംബർ 12 മുതൽ ബഹ്‌റൈൻ സ്പോർട്ട്സ് സിറ്റിയിൽ നടക്കുന്ന മിക്സഡ് മാർഷൽ ആർട്ട്സ് അന്താരാഷ്ട്ര ചാന്പ്യൻഷിപ്പ് ബ്രേവ് കോന്പാറ്റിനോടനുബന്ധിച്ച് വിവിധ പ്രഗത്ഭ സംഗീത പ്രതിഭകളുടെ സംഗീത പരിപാടികളും ഡിജെയും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. പ്രാദേശിക സംഗീത പ്രതിഭകൾക്കും അവരുടെ കഴിവുകൾ ലോകമെന്പാടും അറിയിക്കാനുള്ള അവസരങ്ങൾ ഇതുവഴി ഉണ്ടാകുമെന്നും  സംഘാടകർ പറഞ്ഞു. 84ഓളം രാജ്യങ്ങളിലായി ബ്രേവ് കോംബാറ്റ് ടെലിവിഷനുകളിലൂടെ തത്സമയ സംപ്രേക്ഷണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 833 മില്യനോളം കാണികളായിരിക്കും ഈ പരിപാടികൾ ലോകത്തെന്പാട് നിന്നും വീക്ഷിക്കുക. ബഹ്‌റൈനി ഗായിക ഹലാ അൽ തുർക്, ഡി.ജെ മൻസൂർ ഖാൻ, നബീൽ അൽ അസീരി എന്നിവർ ഇപ്പോൾ തന്നെ ബ്രേവ് സംഘാടകരുമായി ഈ പരിപാടിക്കായി കരാറായിക്കഴിഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed