ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെൽ തിയ്യതി പ്രഖ്യാപിച്ചു
ദുബൈ : ലോകത്തിലെ ഏറെ പ്രശസ്തവും പ്രധാനപ്പെട്ടതുമായ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ തിയ്യതി പ്രഖ്യാപിച്ചു. 2017 ഡിസംബർ 26നാണ് ഫെസ്റ്റിവെൽ ആരംഭിക്കുന്നത്. 2018 ജനുവരി 27 വരെ നീണ്ടു നിൽക്കുന്നതാണ് ഷോപ്പിംഗ് മാമാങ്കം. ദുബൈ ടൂറിസം ട്വിറ്ററിലൂടെയാണ് തിയതി പ്രഖ്യാപിച്ചത്.
മെഗാ സെയിലുകൾ, ഫാഷൻ ഷോ, വെടിക്കെട്ട് തുടങ്ങി നിരവധി പരിപാടികളാണ് ഫെസ്റ്റിവെല്ലുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നത്. ഡിസംബർ 26ന് 12 മണിക്കൂർ മെഗാ വിൽപ്പനയുമായാണ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. വിവിധ മാളുകളിലും സ്ഥാപനങ്ങളിലും വസ്ത്രങ്ങൾക്ക് വലിയ വിലക്കിഴിവുണ്ടാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 12 മണി മുതൽ 12 വരെയാണ് ഈ ഒാഫർ ഉണ്ടാവുക.


