കുട്ടികൾ പ്രതികളായുള്ള കുറ്റ കൃത്യങ്ങളുടെ എണ്ണം ഒമാനിൽ കുറഞ്ഞു
മസ്്ക്കറ്റ് : കുട്ടികൾ പ്രതികളായുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം ഒമാനിൽ കുറഞ്ഞു. 2015ൽ 506 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടസ്ഥാനത്ത് കഴിഞ്ഞ വർഷം 445 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കവർച്ച കേസുകളിലാണ് കഴിഞ്ഞ വർഷം കൂടുതൽ കുട്ടികുറ്റവാളികളും പിടിയിലായത്. മോശം പെരുമാറ്റം, അധിക്ഷേപം, ട്രാഫിക് നിയമലംഘനം തുടങ്ങിയ കേസുകളിൽ പിടിയിലായവരുമുണ്ട്. സമൂഹത്തെയും രക്ഷകർത്താക്കളെയും അധികൃതരെയും ഉൾക്കൊള്ളിച്ചുള്ള സമഗ്ര പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ മാത്രമേ കുറ്റവാസനക്കെതിരായ പോരാട്ടം സാധ്യമാവുകയുള്ളൂവെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ചൈൽഡ്സൈക്കോളജിസ്റ്റ് ഡോ. മുനാഅൽ ഷുകൈലി പറഞ്ഞു.


