പ്രവാ­­­സ റേ­­­ഡി­­­യോ­­­യു­­­ടെ­­­ ചരി­­­ത്രവു­­­മാ­­­യി­­­ ഓൺ എയർ പ്രകാ­­­ശനം ചെ­­­യ്തു­­­


ഷാർജ : പ്രവാസ ലോകത്തെ റേഡിയോയുടെ 25 വർഷത്തെ ചരിത്രം വിശദീകരിക്കുന്ന ഓൺ എയർ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. പ്രമുഖ സാഹിത്യകാരൻ സി.വി ബാലകൃഷ്ണൻ ദുബൈയിലെ വിവിധ റേഡിയോ മാധ്യമ പ്രവർത്തകർക്ക് ആദ്യ പ്രതി നൽകിക്കൊണ്ടാണ് ഓൺ എയർ  പ്രകാശനം ചെയ്തത്. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ, കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ എന്നിവർ സംസാരിച്ചു. പുസ്തകത്തിന്റെ എഡിറ്റർ  ശ്രുതി കെ.എസ് മറുപടി പ്രസംഗം നടത്തി.  

ഗൾഫ് റേഡിയോ പ്രവർത്തനം ആരംഭിച്ച കാലത്ത് മുതലുള്ള വ്യക്തികൾ മുതൽ പുതിയ തലമുറയിലുള്ളവർ വരെയുള്ള ഇരുപ്പത്തിമൂന്ന് പേരുടെ റേഡിയോ അനുഭവങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബഹ്റൈനിൽ നിന്ന് മുൻ റേഡിയോ വോയ്സ് പ്രോഗ്രാം ഡയറക്ടർ പ്രദീപ് പുറവങ്കരയുടെ അനുഭവക്കുറിപ്പും ഇതിൽ ചേർത്തിട്ടുണ്ട്. റേഡിയോയുടെ ചരിത്രം, വർത്തമാനം, അനുഭവങ്ങൾ തുടങ്ങി വിവിധ തലത്തിലുള്ള ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൈരളി ബുക്സാണ് ഓൺ എയർ വിപണിയിലെത്തിക്കുന്നത്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed